Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹ്യൂമന്‍ റിസോഴ്സ് രംഗത്ത് ടെസ്റ്റ്ഹൗസ് ഉദ്യോഗസ്ഥന് ആഗോള പുരസ്കാരം

06 MARCH 2026 04:32 PM IST
മലയാളി വാര്‍ത്ത

ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെസ്റ്റ്ഹൗസിന്‍റെ ഗ്ലോബല്‍ ചീഫ് ഹ്യൂമന്‍ റിസോഴ്സസ് ഓഫീസറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ അജിത് കുമാറിന് സിഎച്ച്ആര്‍ഒ ഓഫ് ദി ഇയര്‍ പുരസ്കാരം. മുംബൈയില്‍ നടന്ന 35-ാമത് 'വേള്‍ഡ് എച്ച്ആര്‍ഡി കോണ്‍ഗ്രസ് ആന്‍ഡ് അവാര്‍ഡ്സ് 2026' ലെ ബിസിനസ് പുരസ്കാരത്തിനാണ് അജിത് കുമാര്‍ അര്‍ഹനായത്. ഹ്യൂമന്‍ റിസോഴ്സ് മേഖലയിലെ ഈ പ്രമുഖ വാര്‍ഷിക പരിപാടിയില്‍ രാജ്യാന്തര തലത്തിലെ നിരവധി വ്യവസായ നേതാക്കളും മുതിര്‍ന്ന പ്രൊഫഷണലുകളും ഒത്തുകൂടി മേഖലയിലെ മാറ്റങ്ങളെ പറ്റിയും ഭാവിയില്‍ നടപ്പാക്കേണ്ട തീരുമാനങ്ങളെ പറ്റിയും ചര്‍ച്ച ചെയ്തു. മികച്ച നേതൃപാടവത്തിലൂടെ സ്ഥാപനത്തിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതില്‍ അജിത് കുമാര്‍ വഹിച്ച പങ്കാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന സംസ്കാരവും ജീവനക്കാരുടെ സ്ഥിരതയും വര്‍ധിച്ചതായി അവാര്‍ഡ് ജൂറി വിലയിരുത്തി.

ഏഷ്യ-പസഫിക് മേഖലയിലെ എച്ച് ആര്‍ നവീകരണ രംഗത്ത് അദ്ദേഹം കരസ്ഥമാക്കിയ നേട്ടങ്ങള്‍ക്ക് പിന്നാലെ ലഭിച്ച ഈ പുരസ്കാരം മനുഷ്യശേഷിയെ സ്ഥിരതയുളള ബിസിനസ് വളര്‍ച്ചയുമായി ബന്ധിപ്പിച്ച മികച്ച നേതൃത്വത്തിന് ലഭിച്ച അംഗീകാരമാണ്. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം-ബി) പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അജിത് കുമാറിന് ഐബിഎം, ലെനോവോ, യുഎസ് ടി ഗ്ലോബല്‍ എന്നിവിടങ്ങളിലായി 25 വര്‍ഷത്തിലേറെ അനുഭവ പരിജ്ഞാനമുണ്ട്. ടെസ്റ്റ്ഹൗസില്‍ ഹ്യൂമന്‍ ക്യാപ്പിറ്റല്‍ സ്ട്രാറ്റജിയുടെയും സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെയും ഇരട്ട ചുമതല അദ്ദേഹം വഹിക്കുന്നു.

2000 ല്‍ പ്രവര്‍ത്തനമാരംഭിച്ച ടെസ്റ്റ്ഹൗസ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി എഞ്ചിനീയറിങ്, ഡിജിറ്റല്‍ അഷ്വറന്‍സ് കമ്പനിയാണ്. യുഎസ്, യുകെ, ഓസ്ട്രേലിയ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, മേഖലകളിലായി ബാങ്കിംഗ്, പേയ്മെന്‍റ്സ്, നിര്‍മ്മാണം, ആരോഗ്യസംരക്ഷണം, റീട്ടെയില്‍, ട്രാവല്‍, മീഡിയ, എന്‍റര്‍ടെയിന്‍മെന്‍റ് തുടങ്ങി വിവിധ വ്യവസായ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് കമ്പനി സേവനം നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (2 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (2 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (2 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (2 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (3 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (3 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (3 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (3 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (4 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (4 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (4 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (5 hours ago)

Malayali Vartha Recommends