മിലിട്ടറി എന്‍ജിനീയര്‍ സര്‍വീസസില്‍ 2658 ഒഴിവ്

മിലിട്ടറി എന്‍ജിനീയര്‍ സര്‍വീസസില്‍ വിവിധ തസ്തികകളിലെഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു.
2658 ഒഴിവുകളുണ്ട്. ഡ്രാഫ്റ്റ്‌സ്മാന്‍, സൂപ്പര്‍വൈസര്‍ബറാക്ക് ആന്‍ഡ് സ്‌റ്റോര്‍, സ്‌റ്റോര്‍ കീപ്പര്‍ ഗ്രേഡ് 2, സിവില്‍മോട്ടോര്‍ ഡ്രൈവര്‍, പ്യൂണ്‍,ചൗകീദാര്‍, സഫായ്‌വാല, ചൗകീദാര്‍(ഖാന്‍സാമ), മീറ്റര്‍ റീഡര്‍,കെയ്ന്‍മാന്‍, മേറ്റ് എന്നീ തസ്തികകളിലാണ് ഒഴിവ്.
അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി:ജനുവരി മൂന്ന്.ഡ്രാഫ്റ്റ്‌സ്മാന്‍: ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പില്‍ത്രിവല്‍സര ഡിപ്ലോമ ജയം.സൂപ്പര്‍വൈസര്‍ ബറാക്ക് ആന്‍ഡ് സ്‌റ്റോര്‍: ആര്‍ട്‌സ്/സയന്‍സില്‍ ബിരുദം, മെറ്റീരിയല്‍സ്മാനേജ്‌മെന്റില്‍ ഡിപ്ലോമ(മുന്‍ഗണന). അല്ലെങ്കില്‍ സിവില്‍/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ.
സ്‌റ്റോര്‍കീപ്പര്‍ ഗ്രേഡ് 2: മെട്രിക്കുലേഷന്‍/തത്തുല്യം.സിവില്‍ മോട്ടോര്‍ ഡ്രൈവര്‍(ഓര്‍ഡിനറി ഗ്രേഡ്): മെട്രിക്കുലേഷന്‍/തത്തുല്യം. എല്ലാതരം വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അംഗീകൃത സിവില്‍ഡ്രൈവിങ് ലൈസന്‍സ്.പ്യൂണ്‍: മെട്രിക്കുലേഷന്‍/തത്തുല്യം.
ചൗകീദാര്‍: മെട്രിക്കുലേഷന്‍/തത്തുല്യം. ശാരീരിക ക്ഷമതഅഭികാമ്യം.സഫായ്‌വാല: മെട്രിക്കുലേഷന്‍/തത്തുല്യം.ചൗകീദാര്‍(ഖാന്‍സാമ): മെട്രിക്കുലേഷന്‍/തത്തുല്യം, കുക്കിങ്/കാറ്ററിങ്ങില്‍ ഡിപ്ലോമ.മീറ്റര്‍ റീഡര്‍: പ്ലസ്ടു/തത്തുല്യം.കെയ്ന്‍മാന്‍: മെട്രിക്കുലേഷന്‍/തത്തുല്യം അല്ലെങ്കില്‍ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്ഇന്‍സ്റ്റിറ്റിയൂട്ട് പാസ് സര്‍ട്ടിഫിക്കറ്റ്.
മേറ്റ്: മെട്രിക്കുലേഷന്‍/തത്തുല്യം അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്പാസ് സര്‍ട്ടിഫിക്കറ്റ്.പ്രായം: 18-27 വയസ്.അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചുംഒബിസിക്കു മൂന്നും വികലാംഗര്‍ക്കുപത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, ശാരീരികക്ഷമതാപരീക്ഷ എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്:www.mes.gov.in വെബ്‌സൈറ്റിലെ വിവരങ്ങള്‍ മനസിലാക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക.
https://www.facebook.com/Malayalivartha