യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയിൽ നിരവധി അവസരങ്ങൾ , മാർച്ച് 29 നു മുൻപ് അപേക്ഷിക്കണം

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ (സ്പെഷ്യലിസ്റ്റ് ഓഫീസർ) തസ്തികയിൽ നിയമനം നടത്തും.
ഫയർ ഓഫീസർ (സ്കെയിൽ 3 ) 01, ഇക്കണോമിസറ്റ് (സ്കെയിൽ 3 ) 06, സെക്യൂരിറ്റി ഓഫീസർ (സ്കെയിൽ 2 ) 19, ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസർ (സ്കെയിൽ 1 ) 15, ക്രെഡിറ്റ് ഓഫീസർ(സ്കെയിൽ 1 ) 122, ഫോറക്സ് ഓഫീസർ (സ്കെയിൽ 1 ) 18 എന്നിങ്ങനെ ആണ് ഒഴിവുകൾ ഉള്ളത് . ആകെ 181 ഒഴിവുണ്ട്. ഓൺലൈനായി ആണ് അപേക്ഷ അയക്കേണ്ടത്
താൽപ്പര്യമുള്ളവർക്ക് മാർച്ച് 12 മുതൽ അപേക്ഷകൾ അയക്കാവുന്നതാണ്. മാർച്ച് 29 രാത്രി 12 മണിവരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
അപേക്ഷാഫീസ്
ജനറൽ /obc കാർക്ക് 600 രൂപയാണ് അപേക്ഷാഫീസ്. SC/ST/PWD അപേക്ഷകർ 100 രൂപ അപേക്ഷാ ഫീസ് അടച്ചാൽ മതി.
ഓൺലൈനായാണ് പണമടക്കേണ്ടത് . Debit Cards (RuPay/ Visa/MasterCard/ Maestro), Credit Cards, Internet Banking, IMPS, Cash Cards/ Mobile Wallets എന്നിവയിലൂടെഫീസ് അടക്കാവുന്നതാണ്
യോഗ്യത
ഫയർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് B.E (Fire Engineering) ആണ് യോഗ്യത . പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ട്. പ്രായം 30 നും 40 നും ഇടക്ക് ആയിരിക്കണം
ഇക്കണോമിസറ്റ് (സ്കെയിൽ 3 ) തസ്തികയിലേക്ക് ഇക്കണോമിക്‌സിൽ പിജി ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം . പ്രായം 24 നും 35 നും മദ്ധ്യേ ആയിരിക്കണം
ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ് ,പ്രായം 26 നും 40 നും മദ്ധ്യേ
23 നും 32 വയസ്സിനും ഇടക്ക് പ്രായമുള്ള ബിരുദം MBA / PGDM OR CA/ ICWA/ CFA/ FRM OR MA (Economics)/ MS (Economics)/ MFC ഉള്ളവർക്ക് അപേക്ഷിക്കാം
ക്രെഡിറ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ബിരുദം/ MBA / PGDM OR CA/ ICWA/ CFA/ FRM എന്നിവയും പ്രവൃത്തി പരിചയവും ആണ് .പ്രായം 23 നും 32 നും മദ്ധ്യേ
ഫോറക്സ് ഓഫീസർ തസ്തികയിലേക്ക് ബിരുദം , MBA / PGDBA / PGDBM/ PGPM/ PGDM Graduation & MBA / PGDBA / PGDBM/ PGPM/ PGDM ഉള്ളവർക്ക് അപേക്ഷിക്കാം പ്രായം 23-32 വയസ്സ്
ഓൺലൈനായി അപേക്ഷിക്കുന്നതിന് https://ibpsonline.ibps.in/unbfnfeb19/ സന്ദർശിക്കുക
കൂടുതൽ വിവരങ്ങൾക്ക്
http://www.freejobalert.com/union-bank-of-india-recruitment/15282/
www.unionbankofindia.co.in വഴി ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യാം. അവസാന തീയതി 29
https://www.facebook.com/Malayalivartha



























