ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ് വിഭാഗത്തിലേക്ക് സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍,ടെറിട്ടറി ഹെഡ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്ന് തൊഴിൽ ജാലകത്തിൽ പറയുന്നത് . ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരുടെ 100 ഒഴിവുകൾ ഉണ്ട്. ആർക്കൊക്കെ ഈ ജോലികൾക്ക് അപേക്ഷിക്കാം, അപേക്ഷിക്കേണ്ടത് എങ്ങിനെയാണ്, അപേക്ഷിക്കേണ്ട ലാസ്റ്റ് തീയതി ഏതാണ് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇവിടെ ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്.
താൽപ്പര്യമുള്ളവർ ഈ വീഡിയോ മുഴുവൻ കണ്ടതിനു ശേഷം ഇതിൽ പറയുന്ന ലിങ്ക് ക്ലിക് ചെയ്‌താൽ അപേക്ഷിക്കേണ്ട ലിങ്ക് ഉൾപ്പടെയുള്ള വിശദവിവരങ്ങൾ വിശദമായി കൊടുത്തിട്ടുള്ളത് വായിക്കാം .
നിങ്ങൾ ഇത് വരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്യൂ. അതിനോടൊപ്പം ബെൽ ഐക്കൺ കൂടി ക്ലിക്ക് ചെയ്‌താൽ പുതിയ തൊഴിൽ വാർത്തകളെ കുറിച്ചുള്ള നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ലഭിക്കും.
ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ് വിഭാഗത്തിലേക്ക് സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍,ടെറിട്ടറി ഹെഡ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 100 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
1. സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍- ആകെ 96 ഒഴിവുകളാണ് ഉള്ളത് . ഇത് ജനറല്‍ 40, ഒ.ബി.സി. 26, എസ്.സി. 14, എസ്.ടി. 7, ഇ.ഡബ്ല്യു.എസ്. 9 എന്നിങ്ങനെ വിഭാഗങ്ങൾക്കായാണ് വിഭജിച്ചിരിക്കുന്നത്
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം ആണ് അടിസ്ഥാന യോഗ്യത. കൂടാതെ പൊതുമേഖലാസ്ഥാപനങ്ങളിലോ സ്വകാര്യമേഖലയിലോ റിലേഷന്‍ഷിപ്പ് മാനേജര്‍ പദവിയില്‍ മൂന്നുകൊല്ലത്തെ പ്രവൃത്തിപരിചയം വേണം . എം.ബി.എ. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
അഹമ്മദാബാദ്, ആനന്ദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഇന്ദോര്‍, മുംബൈ, ജലന്ധര്‍, കോട്ട, ഉദയ്പുര്‍, കാന്‍പുര്‍,ഡല്‍ഹി, കൊല്‍ക്കത്ത നഗരങ്ങളിലായിരിക്കും നിയമനം ലഭിക്കുക.
പ്രായം:
01.03.2019-ന് 25-40 വയസ്സ്.
2. ടെറിട്ടറി ഹെഡ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും വെല്‍ത്ത് മാനേജ്മെന്റ് മേഖലയില്‍ എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത . ഇതില്‍ രണ്ടുവര്‍ഷം എങ്കിലും ടീം ലീഡ് ആയി പ്രവര്‍ത്തിച്ചിരിക്കണം. എം.ബി.എ. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഹൈദരാബാദ്, ബെംഗളൂരു, മുംബൈ നഗരങ്ങളിലായിരിക്കും നിയമനം ലഭിക്കുക.
പ്രായം: 01.03.2019-ന് 35-40 വയസ്സ്. രണ്ട് തസ്തികകളിലും എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷത്തെ പ്രായഇളവ് ലഭിക്കും.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 600 രൂപ. എസ്.സി.,എസ്.ടി.,അംഗപരിമിത വിഭാഗക്കാര്‍ക്ക് 100 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേനെയോ ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടയ്ക്കാന്‍
അപേക്ഷിക്കേണ്ട വിധം: www.bankofbaroda.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം ഉദ്യോഗാര്‍ഥിയുടെ വിശദമായ ബയോഡേറ്റ,പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കൈയൊപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 29.
https://www.facebook.com/Malayalivartha



























