എയര്‍പോര്‍ട്ട്‌സ് അതോറിറ്റിയില്‍ 450 ജൂനിയര്‍ എക്‌സിക്യൂട്ടീവ്

എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 450 ജൂനിയര്‍ എക്‌സിക്യൂട്ടീവ്(എയര്‍ ട്രാഫിക്കണ്‍ട്രോള്‍, ഇലക്‌ട്രോണിക്‌സ്)ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ഫെബ്രുവരി 10.
ജൂനിയര്‍ എക്‌സിക്യൂട്ടീവ്(എയര്‍ ട്രാഫിക് കണ്‍ട്രോള്‍): കുറഞ്ഞത് 60% മാര്‍ക്കോടെ ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ചഫുള്‍ടൈം ബിഎസ്‌സി ബിരുദംഅല്ലെങ്കില്‍ കുറഞ്ഞത് 60%മാര്‍ക്കോടെ എന്‍ജിനീയറിങ്/ടെക്‌നോളജി(ബിഇ/ബിടെക്ക്)യില്‍ ഫുള്‍ടൈം റഗുലര്‍ ബിരുദം(ഇലക്‌ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍സ്/ഇന്‍ഫര്‍മേഷന്‍ടെക്‌നോളജി).
ജൂനിയര്‍ എക്‌സിക്യൂട്ടീവ്(ഇലക്‌ട്രോണിക്‌സ്): കുറഞ്ഞത്60% മാര്‍ക്കോടെ എന്‍ജിനീയറിങ്/ടെക്‌നോളജിയില്‍ഫുള്‍ടൈം റഗുലര്‍ ബിരുദം(ഇലക്‌ട്രോണിക്‌സ് സ്‌പെഷലൈസേഷനോടു കൂടി ഇലക്‌ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷന്‍സ്/ഇലക്ട്രിക്കല്‍).
പ്രായപരിധി: 27 വയസ്. 2015ഫെബ്രുവരി 10 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.ശമ്പളം: 16,400- 40,500 രൂപ.തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, വോയ്‌സ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടത്തും.കേരളത്തില്‍ തിരുവനന്തപുരമാണുപരീക്ഷാ കേന്ദ്രം.അപേക്ഷാഫീസ്: 500 രൂപ.പട്ടികവിഭാഗം, വനിതകള്‍ക്കുഫീസില്ല.
https://www.facebook.com/Malayalivartha