ഇന്ത്യൻ നാവികസേനയിലെ 2700 ഒഴിവുകളും നേവൽ ഷിപ്യാർഡിൽ ഉള്ള 172 അപ്രന്റിസ് ഒഴിവുകളെയും കുറിച്ചുള്ള വിശദ വിവരങ്ങൾ

ഇന്ത്യൻ നാവികസേനയിലെ 2700 ഒഴിവുകളും നേവൽ ഷിപ്യാർഡിൽ ഉള്ള 172 അപ്രന്റിസ് ഒഴിവുകളെയും കുറിച്ചുള്ള വിശദ വിവരങ്ങളാണിന് ഇന്ന് തൊഴിൽ ജാലകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
ഇന്ത്യൻ നാവികസേനയിൽ സെയിലർ തസ്തികയിൽ 2700 ഒഴിവിലേക്ക് അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ആർടിഫിസർ അപ്രന്റിസ്(എഎ) 500, സീനിയർസെക്കൻഡറി റിക്രൂട്ട്സ് 2200 എന്നിങ്ങനെയാണ് ഒഴിവ്.
എ.എ അടിസ്ഥാന യോഗ്യത
കണക്കും ഫിസിക്സും പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു ജയിക്കണം(കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും ഒരുവർഷവും പഠിക്കണം.
എസ്എസ്ആർ യോഗ്യത
കണക്കും ഫിസിക്സും പഠിച്ച് പ്ലസ്ടു ജയിക്കണം(കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും ഒരുവിഷയവും പഠിക്കണം. അപേക്ഷകർ 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31നുമിടയിൽ ജനിച്ചവരാകണം (ഇരുതിയതികളും ഉൾപ്പെടെ) .
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
എഎക്കും എസ്എസ്ആറിനും ഒരു പൊതുപരീക്ഷയായിരിക്കും.
ഓൺലൈൻ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയിൽ ഒരു മാർക്കിന്റെ നൂറു ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ്/ ഹിന്ദിയായിരിക്കും മാധ്യമം. ഇംഗ്ലീഷ്, സയൻസ്, കണക്ക്, പൊതുവിജ്ഞാനം എന്നിവ ഉൾപ്പെടുന്ന നാല് വിഭാഗങ്ങളിൽനിന്നായിരിക്കും ചോദ്യങ്ങളുണ്ടാവുക. ചോദ്യങ്ങൾ പ്ലസ്ടു നിലവാരത്തിലുള്ളതായിരിക്കും
ശാരീരിക യോഗ്യത
ഉയരം 157 സെ.മീ, നെഞ്ച് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. തൂക്കത്തിന് ആനുപാതികമായിരിക്കണം നെഞ്ചളവ്. കായികമേഖലയിലുള്ള മികവ് അഭിലഷണീയം www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 10.
നേവൽ ഷിപ്യാർഡിൽ അപ്രന്റിസ്
കൊച്ചി നേവൽ ഷിപ്റിപ്പയർ യാർഡിലെ അപ്രന്റിസ് ട്രെയിനിംഗ് സ്കൂളിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങിന് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രീഷ്യൻ 13, ഇലക്ട്രോണിക് മെക്കാനിക് 17, മെഷീനിസ്റ്റ് 9, ടർണർ 7, വെൽഡർ(ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ) 10, പെയിന്റർ (ജനറൽ) 8, ഇലക്ട്രോപ്ലേറ്റർ 5, മെക്കാനിക് മോട്ടോർ വെഹിക്കിൾ 2, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണിങ് 8, ഫിറ്റർ 18, കംപ്യൂട്ടർ ഓപറേഷൻ ഓഫ് പ്രോഗ്രാമിങ് അസി. 13, ഷിപ്പ്റൈറ്റ്(വുഡ്)/കാർപന്റർ 12, ഷീറ്റ്മെറ്റൽ വർക്കർ 8, ഡീസൽ മെക്കാനിക് 16, ട്രെയിലർ(ജനറൽ) 4, കട്ടിങ് ആൻഡ് സ്വീവിങ് മെഷീൻ ഓപറേറ്റർ 4, മെക്കാനിക് ഇൻസ്ട്രുമെന്റ്(എയർക്രാഫ്റ്റ്) 6, ഇലക്ട്രീഷ്യൻ(എയർക്രാഫ്റ്റ്) 6, മെക്കാനിക് റേഡിയോ ആൻഡ് റഡാർ എയർക്രാഫ്റ്റ് 6 എന്നിങ്ങനെ ആകെ 172 ഒഴിവുണ്ട്.
നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് Admiral Superintendent(For officer incharge apprentices training school), Naval Ship Repair yard, Naval Base, Kochi682004 എന്ന വിലാസത്തിൽ ജൂലായ് 23നകം സാധാരണ തപാലിൽ ലഭിക്കണം.
https://www.facebook.com/Malayalivartha