ഡോക്ടര്‍മാര്‍ക്ക് ത്രിവത്സര മെഡി.സയന്‍സ് ടെക്‌നോളജി കോഴ്‌സ്

വൈദ്യശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ ആധുനിക ടെക്‌നോളജിയുടെ സിദ്ധികള്‍ ഫലപ്രദമായിഉള്‍ച്ചേര്‍ത്തു കാര്യക്ഷമതയ്ക്കുപുതിയ മാനങ്ങള്‍ കൈവരുത്താന്‍ താല്‍പര്യമുള്ള എംബിബിഎസ്സുകാര്‍ക്ക് 25,000 രൂപ പ്രതിമാസ അസിസ്റ്റന്റ്ഷിപ്പോടെ മൂന്നു വര്‍ഷക്കാലം ശ്രേഷ്ഠസ്ഥാപനമായ ഖരഗ്പൂര്‍ ഐഐടിയില്‍ പഠിച്ച് \'മാസ്റ്റര്‍ഇന്‍ മെÿഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ബിരുദം നേടാം.
മെഡിസിനും ടെക്‌നോളജിയും കൈകോര്‍ക്കുന്ന മേഖലകളിലെവികസനത്തിനും ഗവേഷണത്തിനുംമികച്ച ശേഷികളുള്ളവര്‍ക്ക്ഒന്നാന്തരം പ്രഫഷനല്‍ അവസരങ്ങളുണ്ട്.ഇനിപ്പറയുന്നവയും പാഠ്യക്രമത്തില്‍പ്പെടും: മെഡിക്കല്‍ ഇമേജിങ് ആന്‍ഡ് ഇമേജിങ് അനാലിസിസ്,മോളിക്യുലര്‍ ഇമേജിങ്, ബയോമെറ്റീരിയല്‍സ് ആന്‍ഡ്ഇംപ്ലാന്റ്‌സ്, ബയോഫിസിക്‌സ്,മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ടെലിമെഡിസിന്‍, ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍, ഏര്‍ലിഡിറ്റക്ഷന്‍ ഓഫ് കാന്‍സര്‍,ഇമ്യൂണോടെക്‌നോളജി, റീകോംബിനന്റ് ഡിഎന്‍എ ടെക്‌നോളജി, ബയോമെഡിക്കല്‍ സിമുലേഷന്‍,റിപ്രൊഡക്റ്റീവ് ബയോളജി, വൂണ്‍ഡ് റിസര്‍ച്.
55% എങ്കിലും മാര്‍ക്കോടെഎംബിബിഎസ് ജയിച്ചിരിക്കണം.പ്ലസ്ടു തലത്തില്‍ മാത്ത്‌സ്പഠിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍മതി. കൊല്‍ക്കത്തയില്‍ ഏപ്രില്‍25നു രണ്ടുമണിക്കൂര്‍ നേരം എന്‍ട്രന്‍സ് ടെസ്റ്റ് നടത്തും. 120 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍.എംബിബിഎസ് സിലബസില്‍നിന്ന് 75 ചോദ്യങ്ങളും പ്ലസ്ടുവിലെമാത്ത്‌സ്, ഫിസിക്‌സ്, കെമിസ്ട്രിപാഠഭാഗങ്ങളില്‍നിന്നു 15 വീതംചോദ്യങ്ങളും. തെറ്റിനു മാര്‍ക്ക് കുറയ്ക്കുന്ന നെഗറ്റീവ് മാര്‍ക്കിങ് രീതിയുണ്ട്. ടെസ്റ്റില്‍ മികവു പുലര്‍ത്തുന്നവര്‍ക്കു ഖരഗ്പൂരില്‍കൗണ്‍സലിങ്. ജൂലൈ 23നു കോഴ്‌സില്‍ചേരേണ്ടിവരും.
ഓണ്‍ലൈന്‍ രീതിയില്‍ 30 മുതല്‍ഫെബ്രുവരി 28 വരെ അപേക്ഷസമര്‍പ്പിക്കാം. വെബ്‌സൈറ്റ് http://gate.iitkgp.ac.in/mmst അപേക്ഷിക്കുന്നതിനുമുന്‍പ് IIT,Kharagpur എന്നപേരില്‍ ഖരഗ്പൂരില്‍ (പശ്ചിമബംഗാള്‍) മാറാവുന്ന 1500 രൂപയുടെ ഡ്രാഫ്റ്റ് എടുക്കേണ്ടതുണ്ട്.(പെണ്‍കുട്ടികളും പട്ടിക, വികലാംഗ വിഭാഗക്കാരും 750 രൂപ.)ഡ്രാഫ്റ്റ് വിവരങ്ങള്‍ അപേക്ഷാഫോമില്‍ ചേര്‍ക്കണം. പൂരിപ്പിച്ചഫോമിന്റെ പ്രിന്റെടുത്ത് നിര്‍ദിഷ്ട രേഖകള്‍ ചേര്‍ത്തു പൂര്‍ത്തിയാക്കി മാര്‍ച്ച് 10ന് അകം സ്പീഡ്‌പോസ്റ്റ് വഴി ഖരഗ്പൂരിലെത്തിക്കുക.
https://www.facebook.com/Malayalivartha