സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ മൂന്നു മുതല്‍

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കു പിഎസ്‌സി നടത്തുന്ന ഇന്റര്‍വ്യൂ ഫെബ്രുവരി മൂന്നിനു തുടങ്ങും. മാര്‍ച്ച് പകുതിയോടെ ഇതു പൂര്‍ത്തിയാക്കി മാര്‍ച്ച് അവസാനം എണ്ണൂറോളംഒഴിവുകളില്‍ നിയമന ശുപാര്‍ശ നല്‍കും. കഴിഞ്ഞ മാസം ഇരുന്നൂറോളം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ കൂട്ടത്തോടെ പിഎസ്‌സിയുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിനാല്‍ പലപ്പോഴും വെബ്‌സൈറ്റ് പ്രവര്‍ത്തനം തകരാറിലാകുന്നുണ്ട്.
ഇതിനിടെയാണു സ്റ്റാഫ് നഴ്‌സുമാരുടെ പ്രമാണ പരിശോധന. ഈ സാഹചര്യത്തില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പിഎസ്‌സി പരിശോധിക്കും. വിവിധ കമ്പനി കോര്‍പറേഷനുകളിലെ ജൂനിയര്‍ അസിസ്റ്റന്റുമാരുടെ ഏകദേശം 1200 ഒഴിവുകളിലേക്ക് ഈയാഴ്ച നിയമന ശുപാര്‍ശ നല്‍കും.
https://www.facebook.com/Malayalivartha