പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരത്‌ന കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് കോര്‍പ്പറേഷനില്‍ (ഒഎന്‍ജിസി) അപ്രന്റൈസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരത്‌ന കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് കോര്‍പ്പറേഷനില്‍ (ഒഎന്‍ജിസി) അപ്രന്റൈസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ്, അസിസ്റ്റന്റ് എച്ച്.ആര്‍., സെക്രട്ടേറിയല്‍ അസിസ്റ്റന്റ് തസ്തികകളിലുള്‍പ്പെടെ 214 ഒഴിവുകള്‍ ഉണ്ട് . തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തേക്കായിരിക്കും നിയമനം.ഓരോ തസ്തികയിലേക്കുമുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്
തസ്തികകളും ഒഴിവും
അക്കൗണ്ടന്റ് - 5
അസിസ്റ്റന്റ് എച്ച്.ആര്‍. - 125
സെക്രട്ടേറിയല്‍ അസിസ്റ്റന്റ് - 46
ഇലക്ട്രീഷ്യന്‍ - 5
ഇലക്ട്രോണിക്‌സ് മെക്കാനിക് -8
ലബോറട്ടറി അസിസ്റ്റന്റ് - 12
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിങ് അസിസ്റ്റന്റ് - 10 എന്നിങ്ങനെ ഒഴിവുകളുണ്ട്
ഓരോ തസ്തികകളിലേക്കുമുള്ള യോഗ്യത ഇപ്രകാരമാണ്
അക്കൗണ്ടന്റ് - അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള കൊമേഴ്‌സ് ബിരുദം
അസിസ്റ്റന്റ് എച്ച്.ആര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ - ബി.എ അല്ലെങ്കില്‍ ബി.ബി.എ ബിരുദം ആണ് യോഗ്യത
സെക്രട്ടേറിയല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ഉള്ളവർക്ക് അപേക്ഷിക്കാം
ഇലക്ട്രീഷ്യന്‍ - ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ആണ് അപേക്ഷിക്കാനുള്ള യോഗ്യത
ഇലക്ട്രോണിക്‌സ് മെക്കാനിക് - ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ യോഗ്യത ഉണ്ടായിരിക്കണം
ഇന്‍സ്ട്രുമെന്റ് മെക്കാനിക് - ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ഉള്ളവർക്ക് അപേക്ഷിക്കാം
ലബോറട്ടറി അസിസ്റ്റന്റ് - ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ അല്ലെങ്കില്‍ ബി.എസ്സി ആണ് അപേക്ഷിക്കാനുള്ള യോഗ്യത
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിങ് അസിസ്റ്റന്റ് - ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ
പ്രായം: 18നും 24നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും
അപേക്ഷ:
നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ
In-charge SDC,
ONGC, Mumbai,
NBP Green Heights,
Plot No. C-69,
Bandra Kurla Complex,
Bandra (East),
Mumbai-400051 എന്ന വിലാസത്തില്‍ ഓഗസ്റ്റ് അഞ്ചിനകം കിട്ടത്തക്ക വിധം അയയ്ക്കണം..
ഒരാള്‍ക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്കുമാത്രമേ അപേക്ഷിക്കാനാകൂ. യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖയുടെയുടെയും കോപ്പി അപേക്ഷയോടൊപ്പം അയയ്ക്കണം. വിശദമായ വിജ്ഞാപനം www.ongcindia.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷയുടേയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടേ ONGC യും മാതൃക വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ളത് വായിച്ചുവേണം അപേക്ഷകൾ തയ്യാറാക്കേണ്ടത്
https://www.facebook.com/Malayalivartha