ലബോറട്ടറി ടെക്‌നീഷ്യന്‍ കം ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ നിയമനം ; അഭിമുഖം 30ന്

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ട് ലബോറട്ടറി ടെക്‌നീഷ്യന്‍ കം ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ താല്‍കാലിക നിയമനം നടത്തുന്നു. അതിനായി 30ന് ഇന്റര്‍വ്യൂ നടക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും കേരള പി.എസ്.സിയും അംഗീകരിച്ച ഡി.എം.എല്‍.റ്റി/ബി.എസ്.സി എം.എല്‍.റ്റി/ എം.എസ്‌സി എം.എല്‍.റ്റി എന്നിവയാണ് അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത.ബ്ലഡ് ബാങ്കില്‍ ജോലി ചെയ്ത് പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30 ആം തീയതി രാവിലെ പത്ത് മണിക്ക് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യുക. കൂടാതെ അന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
https://www.facebook.com/Malayalivartha