ഈസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ 219 ഒഴിവുകള്‍

വിശാഖപട്ടണം ഈസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 219 ഒഴിവുകളുണ്ട്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27.
കുക്ക്: മെട്രിക്കുലേഷന്‍/തത്തുല്യം, ട്രേഡില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയം, 18-25 വയസ്.സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍(ഓര്‍ഡിനറി ഗ്രേഡ്): മെട്രിക്കുലേഷന്‍/തത്തുല്യം. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്. 18-25 വയസ്.
ബാര്‍ബര്‍ (എംടിഎസ്): മെട്രിക്കുലേഷന്‍/തത്തുല്യം, ബാര്‍ബര്‍ ജോലിയില്‍ പ്രാവീണ്യം, 18-25 വയസ്.ധോബി(എംടിഎസ്): മെട്രിക്കുലേഷന്‍/തത്തുല്യം, ട്രേഡില്‍ പ്രവൃത്തിപരിചയം, ഹിന്ദി/പ്രാദേശിക ഭാഷയില്‍ അറിവ് അഭികാമ്യം.18-40 വയസ്.
ബൂട്ട്‌മേക്കര്‍ /എക്യുപ്പ്‌മെന്റ് റിപ്പയറര്‍: മെട്രിക്കുലേഷന്‍/തത്തുല്യം,ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സീമാന്‍ റാങ്ക് 1/തത്തുല്യം,ആര്‍മി, നേവി, എയര്‍ഫോഴ്‌സിന്റെ ബന്ധപ്പെട്ട ടെക്‌നിക്കല്‍ ബ്രാഞ്ചില്‍ മൂന്നു വര്‍ഷം സര്‍വീസ്, 18-25 വയസ്.ടെയിലര്‍(അപ്‌ഹോള്‍സ്റ്റര്‍): മെട്രിക്കുലേഷന്‍/തത്തുല്യം, മൂന്നുവര്‍ഷം പ്രവൃത്തിപരിചയം, 18-30 വയസ്.
ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ : മെട്രിക്കുലേഷന്‍ ജയം/ തത്തുല്യം.ഫയര്‍മാന്‍ ഗ്രേഡ്- 2: മെട്രിക്കുലേഷന്‍ ജയം/തത്തുല്യം.ടെലഫോണ്‍ ഓപ്പറേറ്റര്‍ ഗ്രേഡ്-2: ഇംഗ്ലീഷ് കംപല്‍സറി വിഷയമായി പഠിച്ച് മെട്രിക്കുലേഷന്‍/തത്തുല്യം. പിബിഎക്‌സ് ബോര്‍ഡ്‌കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം, 18-25 വയസ്.
https://www.facebook.com/Malayalivartha