എംജി ബിരുദ പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍, ഫലം മെയ് 30ന്

എം ജി സര്‍വകലാശാല അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാര്‍ച്ച് 16ന് ആരംഭിക്കാനും ഫലം മെയ് 30ന് പ്രഖ്യാപിക്കാനും വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിരുദ പരീക്ഷകള്‍ മാര്‍ച്ച് 16നും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ മാര്‍ച്ച് 20നും ആരംഭിക്കും.ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ മാര്‍ച്ച് 28ന് മുമ്പായും നാലാം സെമസ്റ്റര്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ ഏപ്രില്‍ 17ന് മുന്‍പും അതത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ അപ്ലോഡ് ചെയ്യണം.
https://www.facebook.com/Malayalivartha