റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഗ്രേഡ് ബി ഓഫീസര്‍ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഒക്ടോബര്‍ 11

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഗ്രേഡ് ബി ഓഫീസര്‍ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . ഓഫീസര്‍ (ജനറല്‍), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസ് റിസേര്‍ച്ച്), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത് . ആകെ 199 ഒഴിവുകളുണ്ട്
യോഗ്യത
ജനറല്‍ വിഭാഗത്തിൽ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം നേടിയവരായിരിക്കണം . അപേക്ഷകര്‍ പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകളിലും 60 ശതമാനത്തിലേറെ മാര്‍ക്ക് നേടിയിട്ടുണ്ടാകണമെന്നു നിബന്ധനയുണ്ട്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസേര്‍ച്ച് വിഭാഗത്തിൽ ഓഫീസര്‍ പോസ്റ്റിലേക്ക് 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ്/ ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്‌സ്/ മാത്തമാറ്റികല്‍ ഇക്കണോമിക്‌സ്/ ഫിനാന്‍സ് ബിരുദാനന്തര ബിരുദം ഉള്ളവർക്കോ , 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത പിജിഡിഎം/ എംബിഎ ഫിനാന്‍സ് അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത അഗ്രി/ ബിസിനസ്/ ഡെവലപ്‌മെന്റല്‍/ അപ്ലൈഡ് ഇക്കണോമിക്‌സ് യോഗ്യതയുള്ളവർക്കോ അപേക്ഷിക്കാം
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ഓഫിസർ ആകുന്നതിനു ഐഐടി ഖരഗ്പൂരില്‍ നിന്നുള്ള 55 ശമാനം മാര്‍ക്കില്‍ കുറയാത്ത സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ് / ഇക്കോണോമെട്രിക്‌സ് / സ്റ്റാറ്റിസ്റ്റിക്‌സ് & ഇന്‍ഫോര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം/ ഐഐടി ബോംബെയില്‍നിന്ന് സ്റ്റാറ്റിസ്റ്റിക്‌സ് & ഇന്‍ഫോര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം എന്നിവയിലേതെങ്കിലുമോ കുറഞ്ഞത് 55% മാര്‍ക്കോടുകൂടി ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം. സ്റ്റാറ്റ്. എല്ലാ സെമസ്റ്ററുകളിലും / വര്‍ഷങ്ങളിലും ആകെ 55% മാര്‍ക്കോടെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബിരുദം അല്ലെങ്കില്‍ ഐഎസ്ഐ കൊല്‍ക്കത്ത, ഐഐടി ഖരഗ്പൂര്‍, ഐഐഎം കൊല്‍ക്കത്ത എന്നിവ സംയുക്തമായി വാഗ്ദാനം നല്‍കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനറ്റിക്‌സ് (പിജിഡിബിഎ) എല്ലാ സെമസ്റ്ററുകളിലും / വര്‍ഷങ്ങളിലും ആകെ 55% മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം..
പ്രായം: 21നും 30നും മധ്യേ. 2019 സെപ്റ്റംബര്‍ ഒന്ന് അടിസ്ഥാനപ്പെടുത്തിയാകും പ്രായം കണക്കാക്കുക.......
തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടമായുള്ള ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുക. നവംബര്‍ ഒമ്പതിന് ഒന്നാംഘട്ട പരീക്ഷയും ഡിസംബറില്‍ രണ്ടാംഘട്ട പരീക്ഷയും നടക്കും.
വിശദമായ സിലബസ് opportunities.rbi.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ് ..ആദ്യഘട്ട പരീക്ഷയ്ക്ക് കണ്ണൂര്‍, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവ കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ ആയിരിക്കും.. രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടാകും
35,110 രൂപ അടിസ്ഥാന ശമ്പളത്തോടെയാണ് നിയമനം. അലവന്‍സുകള്‍, ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ തുടക്ക ശമ്പളം ഏകദേശം 77,208 രൂപയായിരിക്കും ആദ്യമാസങ്ങളിൽ ലഭിക്കുന്നത്
അപേക്ഷ: www.rbi.org.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത് ..സെപ്തംബർ 21 മുതൽ ഒക്ടോബർ 11 വരെയാണ് അപേക്ഷിക്കാനുള്ള സമയം
അപേക്ഷാര്‍ഥിയുടെ ഫോട്ടോ, ഒപ്പ്, വിരലടയാളം, ഡിക്ലറേഷന്‍ എന്നിവ അപേക്ഷയോടൊപ്പം സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. വിശദമായ നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്
ഫീസ്: എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 100 രൂപയാണ് അപേക്ഷാഫീസ് . മറ്റെല്ലാവര്‍ക്കും 850 രൂപ അപേക്ഷാ ഫീസ് ഉണ്ട്
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഒക്ടോബര്‍ 11.
https://www.facebook.com/Malayalivartha