അടുത്ത വര്‍ഷം മുതല്‍ സ്‌കൂളില്‍ എട്ട് പീരിയഡുകള്‍

അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ ദിവസേന എട്ടു പീരിയഡുകള്‍. നിലവില്‍ ഏഴു പീരിയഡുകളാണുള്ളത്. കലാ,കായിക, പ്രവൃത്തിപരിചയ വിദ്യാഭ്യാസം കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായാണു പീരിയഡ് വര്‍ധന. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി അടുത്ത അധ്യയനവര്‍ഷം പരിഷ്‌കരിക്കാനും മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു.
ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ ടൈംടേബിള്‍ ആണു മാറുക. കലാ, കായിക, പ്രവൃത്തിപരിചയ മേഖലകളില്‍ മൂല്യനിര്‍ണയവും അടുത്ത വര്‍ഷം മുതലുണ്ടാകും. ഹയര്‍സെക്കന്‍ഡറി വാര്‍ഷിക, അര്‍ധവാര്‍ഷിക, മോഡല്‍ പരീക്ഷകള്‍ക്കുള്ള ചോദ്യപ്പേപ്പറുകള്‍ എസ്‌സിഇആര്‍ടിയും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റും സംയുക്തമായി തയ്യാറാക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയിലെ 37 വിഷയങ്ങളുടെ പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയനവര്‍ഷം പരിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha