ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 4318 ഒഴിവ്

പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലായി 4318 ഒഴിവുകളാണുള്ളത്. കേരളമുള്‍പ്പെടുന്ന സൗത്ത് സോണില്‍ 1198 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്ക് അപേക്ഷാ ഫീസില്ല.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ് 3 (ജനറല്‍/അക്കൗണ്ട്‌സ്/ടെക്‌നിക്കല്‍/ഡിപ്പോ), അസിസ്റ്റന്റ് ഗ്രേഡ് 2, ടൈപ്പിസ്റ്റ് (ഹിന്ദി) എന്നീ തസ്തികകളിലാണ് അവസരം.
അപേക്ഷ ഓണ്‍ലൈനില്‍. പരസ്യനമ്പര്‍: 3/2015FCI CATEGORY. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 17. ഒഴിവുകള്‍: നോര്‍ത്ത് സോണ്‍ 1702, ഈസ്റ്റ് സോണ്‍ 473, വെസ്റ്റ് സോണ്‍ 779, നോര്‍ത്ത് ഈസ്റ്റ് സോണ്‍ 170.
യോഗ്യത:ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍ എഞ്ചിനീയറിംഗ്) സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം/ഡിപ്ലോമ. ഒരുവര്‍ഷം പ്രവൃത്തിപരിചയം.ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്) ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം/ഡിപ്ലോമ. ഡിപ്ലോമക്കാര്‍ക്ക് ഒരുവര്‍ഷം പ്രവൃത്തിപരിചയം.
https://www.facebook.com/Malayalivartha