Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

'വര്‍ഗ്ഗ വഞ്ചകൻ സുധാകരൻ'..പോസ്റ്ററുകൾ പൊന്തി തുടങ്ങി..ഏതായാലും സുധാകരൻ പ്രചാരണത്തിന് വേണ്ടി പത്തു പൈസ ചിലവാക്കേണ്ടി വരില്ല. പ്രചാരണവും വേണ്ട...സി പി എം പണി തുടങ്ങി..

12 MARCH 2026 04:10 PM IST
മലയാളി വാര്‍ത്ത

ഇന്നലെ വരെ സുധാകരനെതിരെ കടുത്ത ആരോപണങ്ങളും ആക്ഷേപങ്ങളും പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചിരുന്നില്ല. എന്നാല്‍, പതിയെ ഇനി അഗ്രസീവ് മോഡിലേക്ക് പാര്‍ട്ടി നീങ്ങും. ഇതിന്റെ തുടക്കം എന്ന നിലയില്‍ പ്രചരണം അമ്പലപ്പുഴയില്‍ തുടങ്ങിയിട്ടുണ്ട്.പുന്നപ്രയില്‍ സുധാകരനെതിരെ പോസ്റ്ററും എത്തി. 'വര്‍ഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല.. രക്തസാക്ഷിക്കള്‍ സിന്ദാബാദ്' എന്നെഴുതി സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് സുധാകരനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത്. ഇതോടെ 'കുലംകുത്തി എന്നും കുലംകുത്തി'യെന്ന നിലപാടിലേക്കാണ് പാര്‍ട്ടി നീങ്ങുന്നത്.

സുധാകരന്‍ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ അദ്ദേഹം മത്സരിക്കുന്നത് കൊണ്ട് ആലപ്പുഴയിലെ പാര്‍ട്ടിക്ക് 'ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും' സജി ചെറിയാനും പരിഹസിച്ചു. പാര്‍ട്ടിയെ തള്ളിപ്പറയേണ്ട തരത്തില്‍ ഒരു ദ്രോഹവും സിപിഎം ജി സുധാകരനോട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി അവസാന നിമിഷം വരെ ശ്രമിച്ചിരുന്നതായി സജി ചെറിയാന്‍ വെളിപ്പെടുത്തി.

 

കഴിഞ്ഞ ദിവസം പോലും പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ നേരിട്ടുപോയി കണ്ടിരുന്നു. സുധാകരനെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകാനാണ് പാര്‍ട്ടി എപ്പോഴും ആഗ്രഹിച്ചത്.എന്നാല്‍ ഇത്രയും കാലം എല്ലാ പദവികളും അംഗീകാരങ്ങളും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയെ എന്തിനാണ് അദ്ദേഹം ഇപ്പോള്‍ തള്ളിപ്പറയുന്നതെന്ന് സജി ചെറിയാന്‍ ചോദിച്ചു.ആലപ്പുഴയിലെ പാര്‍ട്ടി സംവിധാനം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്ന സൂചനയും മന്ത്രി നല്‍കി.

സുധാകരന്‍ സ്വതന്ത്രനായി രംഗത്തിറങ്ങുന്നത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകില്ലെന്ന ഉറച്ച നിലപാടിലാണ് നേതൃത്വം. അമ്പലപ്പുഴയിലെ വോട്ടര്‍മാര്‍ പാര്‍ട്ടി ചിഹ്നത്തിനും രാഷ്ട്രീയത്തിനുമാണ് വോട്ട് ചെയ്യുന്നത്, വ്യക്തികള്‍ക്കല്ലെന്നും സജി ചെറിയാന്‍ ഓര്‍മ്മിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (4 minutes ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (55 minutes ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (1 hour ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (1 hour ago)

RUSSIA എൽപിജി വില കൂട്ടില്ല  (1 hour ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (1 hour ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (1 hour ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (1 hour ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (1 hour ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (1 hour ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (1 hour ago)

പ്രചാരണം തുടങ്ങി സി പി എം  (1 hour ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (2 hours ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (3 hours ago)

Malayali Vartha Recommends