എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയിരുന്നു. അതിനിടയിൽ വേദിയിൽ സംഭവിച്ച ഒരു വാർത്തയിലേക്കാണ് ഇപ്പോൾ പോകുന്നത്.
ധീവരസഭയുടെ സുവർണ ജൂബിലി സംഗമ വേദിയിൽ ഹൈബി ഈഡൻ എംപിയെ കണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ച ചോദ്യം നിർണ്ണായകമാണ്. ‘‘ എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? എന്നായിരുന്നു ആ ചോദ്യം.
ഇത് കേട്ട് ആദ്യമൊന്നു ഞെട്ടിയെങ്കിലും ഹൈബി ഈഡൻ എം പി. പിന്നാലെ ഇതെന്തു ചോദ്യമാണു പിഎമ്മെ എന്നായി. കാരണം കഴിഞ്ഞ ഒന്നരമാസമായി തന്നെയുൾപ്പെടെ കുറച്ചുപേരെ സഭയിൽ നിന്നു സസ്പെൻഡ് ചെയ്തിരിക്കയല്ലേ എന്ന് ഹൈബി ഈഡൻ പറഞ്ഞു.
ഇതുവരെ തിരിച്ചെടുത്തില്ലല്ലോ ഞാനിന്നു രാവിലെ ഈ പരിപാടിക്കു വേണ്ടി ഡൽഹിയിൽ നിന്നു വന്നതാണ് എന്നായിരുന്നു ഹൈബി ഈഡന്റെ മറുപടി. ഇതിന് മറുപടി പ്രധാനമന്ത്രി നൽകിയില്ല. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടയിലായിരുന്നു സ്പീക്കറോടു മോശമായി പെരുമാറിയെന്നാരോപിച്ചു ഹൈബി അടക്കമുള്ള പ്രതിപക്ഷ എംപിമാരെ പാർലമെന്റിൽ നിന്നും സസ്പെൻഡ് ചെയ്തത്.
https://www.facebook.com/Malayalivartha
























