കാസര്‍ഗോഡ് ജില്ലയില്‍ പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു.

പി.എസ്.സി കാസര്‍ഗോഡ് ജില്ലയില്‍ ശനിയാഴ്‌ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ബിജെപി പ്രവര്‍ത്തകരുടെ ഉപരോധത്തെത്തുടര്‍ന്നു പി.എസ്.സി ഓഫീസില്‍ നിന്നു ചോദ്യപേപ്പര്‍ കൊണ്ടു പോകാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണിത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. പി.എസ്.സി പരീക്ഷകള്‍ക്കു മലയാളം നിര്‍ബന്ധമാക്കിയ നടപടിക്കെതിരേയാണു പ്രതിഷേധം. എല്‍ഡിസി, അസിസ്റ്റന്റ് ഗ്രേഡ് തസ്‌തികകളിലേക്കായി 27 കേന്ദ്രങ്ങളിലാണ് ജില്ലയില്‍ പരീക്ഷ നടക്കാനിരുന്നത്.
https://www.facebook.com/Malayalivartha