പി.എസ്.സി. വിജ്ഞാപനം 20 തസ്തികകളില്‍

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എന്‍ജിനീയറിങ് ഇന്‍സ്ട്രക്ടര്‍
സഹകരണ സൊസൈറ്റികളില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, എഞ്ചിനീയറിങ് കോളേജുകളില്‍ ഇന്‍സ്ട്രക്ടര്‍ (ഇലനേക്ട്രാണിക്‌സ്) തുടങ്ങി 20 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ സിവില്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ 20 ഒഴിവുകളിലേക്ക് വികലാംഗര്‍ക്ക് മാത്രമുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിനും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ ഒഴിവിലേക്ക് പി എസ് സി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും മറ്റ് ഒഴിവുകളിലേക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയിലും അപേക്ഷിക്കണം. ജൂലായ് 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അപേക്ഷിക്കാവുന്ന തസ്തികകള്‍ കാറ്റഗറി നമ്പര്‍ സഹിതം
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
125/2013 ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1 (ഇലക്‌ട്രോണിക്‌സ്)എഞ്ചിനീയറിങ് കോളേജുകള്‍
126/2013 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍
127/2013 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്-കക (സൊസൈറ്റി കാറ്റഗറി)
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
128/2013 ടെക്‌നിക്കല്‍ സ്റ്റോര്‍ കീപ്പര്‍, സാങ്കേതിക വിദ്യാഭ്യാസം
എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
129/2013 സീനിയര്‍ ലക്ചറര്‍, സൈക്യാട്രി-മെഡിക്കല്‍ വിദ്യാഭ്യാസം
130/2013-131/2013 സീനിയര്‍ ലക്ചറര്‍, ഫോറന്‍സിക് മെഡിസിന്‍.
132/2013-135/2013 സീനിയര്‍ ലക്ചറര്‍ ബയോകെമിസ്ട്രി-മെഡിക്കല്‍ വിദ്യാഭ്യാസം
136/2013-138/2013 സീനിയര്‍ ലക്ചറര്‍ ഫിസിയോളജി - മെഡിക്കല്‍ വിദ്യാഭ്യാസം.
വികലാംഗര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്
124/2013 അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), തദ്ദേശ സ്വയംഭരണം.
വെബ്‌സൈറ്റ്: www.keralapsc.gov.in
https://www.facebook.com/Malayalivartha