പരിയാരത്ത് മെഡിക്കല്‍ പിജി: അപേക്ഷ ക്ഷണിച്ചു

പരിയാരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ പി ജി കോഴ്സുകളില്‍ മാനേജ്മെന്റ്-എന്‍ആര്‍ഐ ക്വാട്ടകളിലേക്ക് അപേക്ഷക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ശനിയാഴ്ച മുതല്‍ പ്രിന്‍സിപ്പല്‍ ഓഫീസില്‍നിന്ന് ലഭിക്കും. 2500 രൂപയാണ് വില. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍നിന്ന് ഒന്നുമുതല്‍ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കുന്നവര്‍ പരിയാരത്ത് മാറാവുന്ന രീതിയില്‍ പ്രിന്‍സിപ്പല്‍, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്- പരിയാരം എന്ന പേരിലെടുത്ത നിശ്ചിത തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. 38 മെഡിക്കല്‍ പി ജി കോഴ്സാണുള്ളത്. സര്‍ക്കാര്‍-മാനേജുമെന്റ്-എന്‍ആര്‍ഐ വിഭാഗങ്ങളിലുള്‍പ്പെടുത്തിയാണ് പ്രവേശനം. സര്‍ക്കാര്‍ക്വാട്ടയിലെ അതേ റാങ്ക് ലിസ്റ്റില്‍നിന്ന്ഇന്റര്‍സ്റ്റേറ്റ് മെറിറ്റടിസ്ഥാനത്തിലാണ് മാനേജുമെന്റ് ക്വാട്ടയിലേക്ക് പ്രവേശനം.
സര്‍ക്കാരിന്റെ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി നടത്തുന്ന പ്രത്യേക എന്‍ട്രന്‍സ് പരീക്ഷാറാങ്ക്ലിസ്റ്റിലെ മെറിറ്റടിസ്ഥാനത്തിലാണ് എന്‍ആര്‍ഐ പ്രവേശനം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് ഈടാക്കുക. മാനേജുമെന്റ്-എന്‍ആര്‍ഐ ക്വാട്ടകളില്‍ ഉള്‍പ്പടെ ഇത്തവണയും മെറിറ്റ് പാലിച്ചേ പ്രവേശനം നടത്തൂ. പ്രവേശനശേഷം വിശദാംശങ്ങള്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രവേശനത്തിന് ഒരു ഏജന്‍സി സംവിധാനവും ഇല്ല. മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്നതിന് ആര്‍ക്കെങ്കിലും പണം നല്‍കി വഞ്ചിക്കപ്പെടാന്‍ ഒരു രക്ഷിതാവും നിന്നുകൊടുക്കരുതെന്നും, മാനേജുമെന്റ്-എന്‍ആര്‍ഐ ക്വാട്ടകളില്‍ ഉള്‍പ്പടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് പരിയാരത്തെന്നും അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ വ്യക്തമാക്കി. അപേക്ഷ 20 ന് വൈകിട്ട് അഞ്ചിനുമുമ്പ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ലഭിക്കണം. പ്രവേശനം സംബന്ധിച്ച വിശദാംശങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍നിന്നും സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍നിന്നും ലഭിക്കും. വെബ്സൈറ്റ് വിലാസം www.mcpariyaram.com.
https://www.facebook.com/Malayalivartha