എസ്ബിഐ ബാങ്കുകളില്‍ 96 ഓഫിസര്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷലിസ്റ്റ് കേഡര്‍ ഓഫിസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 96 ഒഴിവുകളാണുള്ളത്. ജോലിപരിചയമുള്ളവര്‍ക്കാണ് അവസരം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 27.
എസ്ബിഐയില്‍ 44 ഒഴിവുകളുണ്ട്. മറ്റൊഴിവുകള്‍ അസോസിയേറ്റ് ബാങ്കുകളിലാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ എട്ട് ഒഴിവുകളുണ്ട്. എംഎംജിഎസ്-3, എംഎംജിഎസ്-2, ജെഎംജിഎസ്-1, എസ്എംജിഎസ്-4, എസ്എംജിഎസ്-5 വിഭാഗങ്ങളിലാണ് അവസരം. ചീഫ് മെഡിക്കല്‍ ഓഫിസര്‍, ചീഫ് മാനേജര്‍(ഇക്കണോമിസ്റ്റ്), മാനേജര്‍ (സിഎ), മാനേജര്‍ (ഒഫീഷ്യല്‍ ലാംഗ്വേജ്), ഡപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി), ഡപ്യൂട്ടി മാനേജര്‍ (ലോ), ഡപ്യൂട്ടി മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ്), ഡപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്), ഡപ്യൂട്ടി മാനേജര്‍(ഫയര്‍), അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റം), അസിസ്റ്റന്റ് മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ്), അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്), അസിസ്റ്റന്റ് മാനേജര്‍ (സിഎ) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും www.sbi.co.in, www.statebankofindia.com എന്നീ വെബ്‌സൈറ്റുകള്‍ കാണുക.
https://www.facebook.com/Malayalivartha