പ്രവാസികള്‍ക്ക് സന്തോഷവാർത്ത!! ഇനി ഗൾഫ് രാജ്യങ്ങളിലും പിഎസ്‌സി പരീക്ഷാ കേന്ദ്രം; സര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് ഷാര്‍ജ മലയാളി കൂട്ടായ്മ

ഗള്‍ഫ് രാജ്യങ്ങളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ( പിഎസ്‌സി) പരീക്ഷയ്ക്ക് കേന്ദ്രം വേണമെന്ന് ഷാര്‍ജ മലയാളി കൂട്ടായ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രായപരിധി കഴിയുന്നതിനു മുന്‍പ് ജീവിതത്തിലെ അവസാന പരീക്ഷ എഴുതാനുള്ള സാധ്യതയാണ് കോവിഡ് തകര്‍ത്തെറിഞ്ഞത് .
കഴിഞ്ഞ ഒരു വര്‍ഷമായി പല പ്രവാസികള്‍ക്കും പി എസ് സി പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ല. നേരത്തെ സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് പല പ്രവാസികളും നാട്ടില്‍ ചെന്ന് പരീക്ഷ എഴുതിയിരുന്നു.
കീം, നീറ്റ്, ജെഇഇ അടക്കം വിവിധ പ്രവേശന പരീക്ഷകള്‍ക്കും എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി, സിബിഎസ്‌ഇ പരീക്ഷകള്‍ക്കും യുഎഇയില്‍ പരീക്ഷകേന്ദ്രം ഉണ്ട്. ഇതേ മാതൃകയില്‍ ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലെറ്റിന്റെയും നേതൃത്വത്തില്‍ പരീക്ഷ നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പ്രസിഡന്റ് ദിനില്‍ മഠത്തില്‍, സെക്രട്ടറി പ്രവീണ്‍ കൃഷ്‌ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കൂടാതെ, യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നുണ്ട്. യോഗ്യത ബി.എസ്.സി. നഴ്‌സിംഗ്. ഉയർന്ന പ്രായപരിധി 35 വയസ്സ്. ഐ.സി.യു, പോസ്റ്റ് പാർട്ടം, എൻ.ഐ.സിയു, മെഡിക്കൽ സർജിക്കൽ, തിയേറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3-1.5 ലക്ഷം രൂപ.
അപേക്ഷ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org യിൽ ഓഗസ്റ്റ് 8 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) നിന്നും ലഭിക്കും.
https://www.facebook.com/Malayalivartha