അധ്യാപകർ ആകുവാനാണോ നിങ്ങളുടെ ആഗ്രഹം? ഒട്ടേറെ അധ്യാപക ഒഴിവുകൾ! ആരും കാണാതെ പോകരുതേ...
ബംഗാളിലെ വിശ്വഭാരതി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ/ അസിസ്റ്റന്റ്/ അസോഷ്യേറ്റ് എന്നി തസ്തികയിൽ ഒഴിവുകൾ. വ്യത്യസ്ത വിക്ജ്ഞാപനങ്ങളിലായി 103 ഒഴിവുകൾ. നേരിട്ടുള്ള നിയമനമാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.
ജിയോഗ്രാഫ്യ്, ഹിസ്റ്ററി, ചൈനീസ്, ഇറ്റാലിയൻ, ഫിസിക്സ്, സുവോളജി, അഗ്രോണമി, പ്ലാന്റ് പ്രൊട്ടക്ഷൻ, രവീന്ദ്ര ഭാവന, ഡിസൈൻ, ഗ്രാഫിക് ആർട്, ക്ലാസിക്കൽ മ്യൂസിക്, സിത്താർ, എക്കണോമിക്സ്, ഫിലോസഫി, ജാപ്പനീസ്, ഫ്രഞ്ച്, മാത്‍സ്, എന്വിയാണമെന്റ് സയൻസ്, കമ്പ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസ്, ഇന്ദിര ഗാന്ധി സെന്റർ, ടാഗോർ സ്റ്റഡീസ്,ജനറ്റിക് ആൻഡ് പ്ലാന്റ് ബ്രീഡിങ്, ഹോർട്ടികൾച്ചർ, എ ഐ എച് സി ആൻഡ് എ, ഹിസ്റ്ററി ഓഫ് ആർട്, റാം രസകല, ബയോടെക്നോളജി, എഡ്യൂക്കേഷൻ, ബയോടെക്നോളജി, എഡ്യൂക്കേഷൻ, ഡെമോഗ്രാഫി, വീവിങ്, രവീന്ദ്ര സിംഗ്, കൾചറൽ ആൻന്ത്രോപോളജി, ഹിന്ദി, ടിബറ്റൻ സ്റ്റഡീസ്, ബംഗാളി, ജർമൻ, ബോട്ടണി, ഫിസിക്കൽ എഡ്യൂക്കേഷൻ, ആൻന്ത്രോപോളജി, ഇംഗ്ലീഷ്, റഷ്യൻ, ഒഡിയ, സോഷ്യൽ സയൻസ്, സോഷ്യൽ വർക്ക്, പോട്ടറി എന്നി വിഷയങ്ങളാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.visvabharati.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വിശ്വഭാരതി ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു കേന്ദ്ര സർവ്വകലാശാലയും ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനവുമാണ്. വിശ്വഭാരതി സ്ഥാപിച്ചത് രവീന്ദ്രനാഥ ടാഗോറാണ്, അദ്ദേഹം അതിനെ വിശ്വഭാരതി എന്ന് വിളിച്ചു, അതായത് ഇന്ത്യയുമായുള്ള ലോകത്തിന്റെ കൂട്ടായ്മ. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ അതൊരു കോളേജായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ, 1951-ൽ പാർലമെന്റിന്റെ നിയമപ്രകാരം ഈ സ്ഥാപനത്തിന് ഒരു കേന്ദ്ര സർവകലാശാല പദവി ലഭിച്ചു.
https://www.facebook.com/Malayalivartha

























