വിവിധ തസ്തികകളിലെ ദേവസം ബോർഡ് പരീക്ഷ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ...
തിരുവിതാംകൂർ ദേവസം എൽ ഡി സി/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 പരീക്ഷ സെപ്തംബർ 18ന് നടക്കുന്നു. ഗുരുവായൂർ ദേവസം വാച്ച്മാൻ പരീക്ഷ ഒക്ടോബർ 16-ന് നടക്കുന്നു.
തിരുവിതാംകൂർ ദേവസം എൽ ഡി സി/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 പരീക്ഷ ഉച്ചയ്ക്ക് 1:30 മുതൽ 3:15 വരെയാണ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് പരീക്ഷ നടക്കുന്നത്. ആഗസ്റ്റ് 29 മുതൽ പ്രൊഫൈലിൽ നിന്നും ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയാൻ www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
ഗുരുവായൂർ ദേവസം വാച്ച്മാൻ പരീക്ഷ ഉച്ചയ്ക്ക് 1:30 മുതൽ 3:15 വരെയാണ് നടക്കുന്നത്. 6,400 പേർ പരീക്ഷ എഴുതുന്നുണ്ട്. സെപ്റ്റംബർ 26 മുതൽ പ്രൊഫൈലിൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാം. ചോദ്യ പേപ്പർ മലയാളം/ ഇംഗ്ലീഷ്/ തമിഴ്/ കന്നഡ ഭാഷകളിലുണ്ടാകും. ഇനി സിലബസ് പറയുന്നു:
പാർട്ട് 1- പൊതുവിജ്ഞാനവും ആനുകാലികവും.
പാർട്ട് 2 - ഗണിതം, മാനസികശേഷി, യുക്തിചിന്ത
പാർട്ട് 3 - ജനറൽ ഇംഗ്ലീഷ്
പാർട്ട് 4 - പ്രാദേശിക ഭാഷ (തമിഴ്, മലയാളം,കന്നഡ)
പാർട്ട് 5 - അടിസ്ഥാനശാസ്ത്രം, ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം
പാർട്ട് 6 - ക്ഷേത്ര കാര്യങ്ങൾ, ഹേന്ദവസംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസം ബോർഡുകൾ മുതലായവ.
വിവിധ ദേവസ്വം ബോർഡുകളിലേക്കാവശ്യമായ പരമ്പരാഗത തസ്തികകൾ ഒഴികെയുള്ള പൂജാരി, ക്ഷേത്രാനുബന്ധകലാകാരൻമാർ, മറ്റു അനുബന്ധ ജീവനക്കാർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സെലക്ട് ലിസ്റ്റ് തയ്യാറാക്കുക, സെലക്ഷന്‍ പോസ്റ്റുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നത്തിനുള്ള ഡിപ്പാര്‍ട്ട്മെന്‍റൽ പ്രമോഷന്‍ കമ്മിറ്റികൾ രൂപീകരിച്ച് അവയ്ക്ക് നേതൃത്വംനല്‍കുക തുടങ്ങിയവയാണ്റിക്രൂട്ട്മെൻറ് ബോർഡിന്‍റെ ചുമതലകൾ.
https://www.facebook.com/Malayalivartha