വിജ്ഞാന വാടികളില്‍ ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
കാസര്‍കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ വിജ്ഞാന വാടികളില്‍ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു /കമ്പ്യൂട്ടര്‍പരിജ്ഞാനമാണ് . പ്രായപരിധി 21 മുതൽ 45വയസ്വരെയാണ്. പ്രതിമാസ 8000 രൂപയാണ് ശമ്പളം. വിജ്ഞാനവാടികള്‍ സ്ഥിതിചെയ്യുന്ന ബ്ലോക്കുകളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. സ്ഥിര നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
നിയമന കാലാവധി ഒരു വര്‍ഷം.ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 17 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്, ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 256162.
https://www.facebook.com/Malayalivartha