വേഗമാകട്ടേ...ഈ ഒഴിവുകളിൽ ഒന്ന് തീർച്ചയായും നിങ്ങൾക്ക് ഉള്ളത്, കേന്ദ്രീയ വിദ്യാലയങ്ങളിൽ 13404 ഒഴിവുകൾ, ഡിപ്ലോമക്കാർക്കും അവസരം, തൊഴിൽ കണ്ടെത്താൻ ഇനി അലയേണ്ട, തിരുവനന്തപുരത്ത് ജോബ് ഫെയർ...!

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS) വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു. അസിസ്റ്റന്റ് കമ്മീഷണർ,പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ,PGT,TGT,ലൈബ്രേറിയൻ, PRT (മ്യൂസിക്),ഫിനാൻസ് ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ),ഹിന്ദി ട്രാൻസ്ലേറ്റർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ്-II തുടങ്ങിയ വിവിധ തസ്തികയിലായി 13404 ഒഴിവുകൾ. അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ എഞ്ചിനീയറിംഗ് ബിരുദം/ ഡിപ്ലോമ
അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസാണ്. ( SC/ ST/ OBC/ PWD/ ESM/ വനിത തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) ശമ്പളം: 19,900 – 2,09,200 രൂപ. പരീക്ഷ ഫീസ്: SC/ ST/ PH/ ESM : ഇല്ല. സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 1,200 രൂപ. അസിസ്റ്റന്റ് കമ്മീഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ: 2,300 രൂപ മറ്റുള്ള തസ്തിക: 1,500 രൂപ എന്നിങ്ങനെയാണ്. താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കിയ ശേഷം 2022 ഡിസംബർ 26ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. നോട്ടിഫിക്കേഷൻ ലിങ്ക് https://www.kvsangathan.nic.in
അതുപോലെ തൊഴിൽ കണ്ടെത്താൻ ഇനി അലയേണ്ട. തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരുവല്ലം ACE എൻജിനിയറിങ് കോളേജും ചേർന്ന് 2022 ഡിസംബർ 17ന് ACE എൻജിനിയറിങ് കോളേജിൽ മിനി ജോബ്‌ഫെയർ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നതിനു താത്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള എന്ന ലിങ്കിൽ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം.
ഉദ്യോഗാർഥികൾക്കുള്ള മറ്റ് നിർദേശങ്ങൾ ലിങ്കിൽ ലഭ്യമാകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 2022 ഡിസംബർ 17ന് രാവിലെ 9.30ന് തിരുവല്ലം ACE എൻജിനിയറിങ് കോളേജിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. SSLC, Plus Two, Degree, PG, ITI/Diploma, B-Tech, BCA, MCA, MBA Hotel Management, Paramedical തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609, 0471-2741713. ജോബ് ഫെയർ നടക്കുന്ന ദിവസം സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha