ഉദ്യോഗാർത്ഥികൾക്ക് നിരവധി ഒഴിവുകൾ, കേന്ദ്ര സർവീസിൽ 4500 ഒഴിവുകൾ, മിൽമയിൽ മാർക്കറ്റിംഗ് ഓർഗനൈസർ, കേരള വാട്ടർ അതോറിറ്റിയിൽ 25 ഒഴിവുകൾ...!

മിൽമ തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്, മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഒഴിവ്: 3 ( കൊല്ലം) യോഗ്യത: ബിരുദം, MBA പരിചയം: 2 വർഷം .പ്രായപരിധി: 40 വയസ്സ് .( SC/ ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും). ശമ്പളം: 21,000 രൂപ. ഡിസംബർ 19ന് ഒഴിവിലേക്ക് ഇന്റർവ്യൂ നടക്കും.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക. നോട്ടിഫിക്കേഷൻ ലിങ്ക് https://milmatrcmpu.com വെബ്സൈറ്റ് ലിങ്ക് https://www.milma.com/
കേന്ദ്ര സർവീസിൽ 4500 ഒഴിവുകൾ. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരീക്ഷ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ. ജനുവരി 4 വരെ www.ssc.nic.in വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. കേന്ദ്ര സർവീസിൽ 13 ആർക്കൈവിസ്റ്റ്. അപേക്ഷ www.upsconline.nic.in വഴി. അവസാന തിയ്യതി ഡിസംബർ 29. പോലീസ് കോൺസ്റ്റബിൾ, AMVI തുടങ്ങി 42 തസ്തികളിലേക്ക് KPSC വിജ്ഞാപനം ഡിസംബർ 15 ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. അവസാന തീയതി ജനുവരി 18.
കോഴിക്കോട് NIT യിൽ 41 അധ്യാപകർ, JRF, ഹോസ്റ്റൽ സ്റ്റാഫ്/അഡ് ഹോക് ഹോസ്റ്റൽ സ്റ്റാഫ് മുതലായ തസ്തികകളിലേയ്ക്ക് വ്യത്യസ്‌ത വിജ്ഞാപനങ്ങളിലൂടെ അപേക്ഷ ക്ഷണിച്ചു. www.nitc.ac.in കാണുക ഡിസംബർ 13 മുതൽ 16 വരെയാണ് അവസാന തിയ്യതി.
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 551 ഒഴിവുകൾ. കേരളത്തിലും പരീക്ഷാ കേന്ദ്രം. വിശദ വിവരങ്ങൾക്ക് www.bankofmaharashtra.in കാണുക. അവസാന തിയ്യതി ഡിസംബർ 23.
തിരുവനന്തപുരം RGCB യിൽ ജൂനിയർ റിസർച്ച് ഫെലോ, സീനിയർ റിസർച്ച് അസോസിയേറ്റ്, പ്രൊജക്റ്റ് അസോസിയേറ്റ് എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്ക്കാലിക നിയമനമാണ്. വെബ്സൈറ്റ് : www.rgcb.res.in. അവസാന തിയ്യതി ഡിസംബർ 15.
കേരള വാട്ടർ അതോറിറ്റിയിൽ 25 പ്രൊജക്റ്റ് അസോസിറ്റസ്/അക്കൗണ്ടന്റ്. www.kwa.kerala.gov.in കാണുക. അവസാന തിയ്യതി ഡിസംബർ 23.
എയർപോർട്ട് അതോറിറ്റിയിൽ 596 ജൂനിയർ എക്സിക്യൂട്ടീവ്. ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ആർക്കിടെക്ചർ വിഭാഗത്തിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് ആക്കിടെക്ചർ ബിരുദവും കൌൺസിൽ ഓഫ് ആർക്കിടെക്ചറും മറ്റു വിഭാഗങ്ങളിലേയ്ക്ക് സിവിൽ/എലെക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് സ്പെഷ്യലിസഷനോടെയുള്ള എലെക്ട്രിക്കൽ എന്നിവയിൽ നേടിയ എഞ്ചിനീയറിംഗ് ടെക്നോളജി ബിരുദവുമാണ് യോഗ്യത.
ആർക്കിടെക്ചറിൽ 2022 ലെ ഗേറ്റ് സ്കോറും മറ്റു വിഷയങ്ങളിലേയ്ക്ക് 2020,21,22 വർഷങ്ങളിലേതുമാണ് പരിഗണിക്കുക. വിശദ വിവരങ്ങൾക്ക് www.aai.aero കാണുക. അവസാന തിയ്യതി ജനുവരി 21. ഡിസംബർ 22 മുതൽ അപേക്ഷിക്കാം.എയർപോർട്ട് അതോറിറ്റിയിൽ 360 ജൂനിയർ എക്സിക്യൂട്ടീവ്. വിശദ വിവരങ്ങൾക്ക് www.aai.aero എന്ന വെബ്സൈറ്റ് കാണുക. അവസാന തിയ്യതി ജനുവരി 21.
ഭാരത് എലെക്ട്രോണിക്സിൽ 41 പ്രൊജക്റ്റ് എഞ്ചിനീയർ. 21 ഒഴിവുകൾ കൊച്ചിയിൽ. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.bel-india.in കാണുക. അവസാന തിയ്യതി ഡിസംബർ 22.പവർ ഗ്രിഡ് കോർപറേഷനിൽ എലെക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ 211 ഡിപ്ലോമ ട്രെയിനീ. അവസാന തിയ്യതി ഡിസംബർ 31.
ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള കാളിന്ദി കോളേജിൽ വിവിധ വിഷയങ്ങളിലായി 142 അസിസ്റ്റന്റ് പ്രൊഫസർമാർ. അവസാന തിയ്യതി ഡിസംബർ 26. www.kalindicollege.in കാണുക..
ഡിസ്‌ക്രിപ്‌ഷൻ
മിൽമ ഇന്റർവ്യൂ തിയതി: 2022 ഡിസംബർ 19
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.നോട്ടിഫിക്കേഷൻ ലിങ്ക് https://milmatrcmpu.com:8080/milmaTrc/other/mkt.പ്ദഫ്
വെബ്സൈറ്റ് ലിങ്ക് https://www.milma.com/
കേന്ദ്ര സർവീസിൽ ഒഴിവുകൾ www.ssc.nic.in വഴി ഓൺലൈൻ ആയി അപേക്ഷിക്കാം
കേന്ദ്ര സർവീസിൽ ആർക്കൈവിസ്റ്റ്. അപേക്ഷ www.upsconline.nic..in
കോഴിക്കോട് NIT www.nitc.ac.in
ബാങ്ക് ഓഫ് മഹാരാഷ്ട്ര www.bankofmaharashtra.in അവസാന തിയ്യതി ഡിസംബർ 23.
തിരുവനന്തപുരം RGCB വെബ്സൈറ്റ് : www.rgcb.res..in
കേരള വാട്ടർ അതോറിറ്റി www.kwa.kerala.gov..in
എയർപോർട്ട് അതോറിറ്റി www.aai.aero
ഭാരത് എലെക്ട്രോണിക്സ് www.bel-india..in
ഡൽഹി സർവകലാശാല www.kalindicollege.in
https://www.facebook.com/Malayalivartha