ഇന്ത്യൻ റെയിൽവേയിൽ ധാരാളം അവസരങ്ങൾ: 1758 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു..

റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (ആര്‍ആര്‍സി) 2022-23 വര്‍ഷത്തിലേക്കുള്ള നിയമനത്തിന് തയ്യാറെടുക്കുന്നു . ഇതിന്റെ ഭാഗമായി സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ അധികാരപരിധിയില്‍ 1758 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു . ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rrcser.co.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 2 ആണ് .
ഒരു അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50 % മാർക്കോടെ 10-ാം ക്ലാസ് പാസ് ആയവർ ആണ് അപേക്ഷിക്കേണ്ടത്. മെയിൻ വിഷയങ്ങൾക്കു പുറമേയാണ് 50 ശതമാനം മാർക്ക് വേണ്ടത്. മെട്രിക്കുലേഷനു പുറമേ ഐ ടി ഐ പാസ് ആയിരിക്കണമെന്നും നിബന്ധനയുണ്ട്. NCVT/SCVT ഗ്രാന്റ് ചെയ്ത സർട്ടിഫിക്കേറ്റാണ് ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കേണ്ടത്. അപ്രന്റിസ്ഷിപ്പ് ചെയ്യുന്ന ട്രേഡിൽ ഉള്ള ഐ ടി ഐ സർട്ടിഫിക്കേറ്റ് ഉണ്ടാകുന്നതാണ് അഭികാമ്യം. അതത് ട്രേഡുകളിലെ വിജ്ഞാപനത്തിൽ അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളുടെയും തയ്യാറാക്കിയ (ട്രേഡ് തിരിച്ചുള്ള) മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ rrcser.co.in സന്ദർശിച്ചാൽ വിശദ വിവരങ്ങൾ അറിയാവുന്നതാണ് .
ഈ വെബ്സൈറ്റ് സന്ദർശിച്ച് അതിൽ ഉദ്യോഗാർത്ഥികൾക്കായി നൽകിയിരിക്കുന്ന എല്ലാ നിർദേശങ്ങളും വായിക്കണം. നിർദേശങ്ങൾ വായിച്ച് ഉറപ്പു വരുത്തിയതിനു ശേഷം അപേക്ഷ നൽകാം. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ അപ്ലിക്കേഷൻ ഫോം ശ്രദ്ധാപൂർവ്വം വായിച്ച് പൂരിപ്പിക്കണം.
ഇതിന് ശേഷം ഉദ്യോഗാർത്ഥികൾ അവരുടെ സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യേണ്ടതാണ്. ഇത് കൂടതെ സെൻട്രൽ റെയിൽവേ അപ്രന്റീസ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ rrccr.com സന്ദർശിച്ച് അപേക്ഷിക്കാവുന്നതാണ് . അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി 15. 2422 ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തും.
സെൻട്രൽ റെയിൽവേ അപ്രന്റീസ് ഒഴിവുകളുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്...
മുംബൈ ക്ലസ്റ്റർ: 1659 പോസ്റ്റുകൾ
ഭൂസാവൽ ക്ലസ്റ്റർ: 418 പോസ്റ്റുകൾ
പൂനെ ക്ലസ്റ്റർ: 152 പോസ്റ്റുകൾ
നാഗ്പൂർ ക്ലസ്റ്റർ: 114 പോസ്റ്റുകൾ
സോലാപൂർ ക്ലസ്റ്റർ: 79 പോസ്റ്റുകൾ
അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം കൂടാതെ വിജ്ഞാപനം പുറപ്പെടുവിച്ച ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് / സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മെട്രിക്കുലേഷനിലെ മാർക്കിന്റെ ശതമാനം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) + അപ്രന്റിസ്ഷിപ്പ് ചെയ്യേണ്ട ട്രേഡിലെ ഐടിഐ മാർക്കും കണക്കിലെടുക്കും .. ഇതിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.
അപേക്ഷാ ഫീസ് 100 രൂപ
ഔദ്യോഗിക വെബ്സൈറ്റ് rrccr.com സന്ദർശിച്ചു ഹോംപേജിൽ, അപ്രന്റീസ് പോസ്റ്റുകൾക്ക് താഴെയുള്ള "ഓൺലൈനായി അപേക്ഷിക്കാൻ ക്ലിക്ക് ചെയ്യുക" .അപേക്ഷാ ഫോം പൂരിപ്പിച്ച് ഫീസ് അടച്ച് ഫോം സമർപ്പിക്കാവുന്നതാണ് .
ഭാവി റഫറൻസിനായി ഫോം ഡൗൺലോഡ് ചെയ്‌ത് അതിന്റെ പ്രിന്റൗട്ട് എടുക്കണം
കൂടുതൽ വിവരങ്ങൾക്ക്, സെൻട്രൽ റെയിൽവേയിലെ റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് rrccr.com പരിശോധിക്കുക.
DESCRIPTION
South Eastern Railway Website : rrcser.co.in
Central Railway Apprentice Application Link
https://rrccr.com/TradeApp/Login/Home
Central Railway Website rrccr.com
https://www.facebook.com/Malayalivartha