സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് പിഎസ്‌സി റിക്രൂട്ട്‌മെന്റ്, 52 തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാറ്റഗറി നമ്പര്‍ 512 മുതല്‍ 563/2022 വരെയുള്ള 52 തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സമഗ്ര വിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഡിസംബര്‍ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notification ലിങ്കിലും ലഭ്യമാണ്. ഒറ്റതവണ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 18 നകം സമര്‍പ്പിക്കേണ്ടതാണ്.
തസ്തികകള്‍ ഇവയാണ് - ജനറല്‍ റിക്രൂട്ട്‌മെന്റ്: പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) (വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാന്‍ അര്‍ഹരല്ല), ശമ്പള നിരക്ക് 31,100 - 66,800 രൂപ. ബറ്റാലിയന്‍ അടിസ്ഥാനത്തില്‍ ഇനിപറയുന്ന ജില്ലകളിലേക്കാണ് നിയമനം- തിരുവനന്തപുരം (എസ്എപി), പത്തനംതിട്ട (കെഎപി-3), ഇടുക്കി (കെഎപി-5), എറണാകുളം (കെഎപി-1), തൃശൂര്‍ (കെഎപി-2), മലപ്പുറം (എംഎസ്പി), കാസര്‍ഗോഡ് (കെഎപി-4). ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. നേരിട്ടുള്ള നിയമനം ആണ് .
യോഗ്യത- പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. മിനിമം ഉയരം- 168 സെ.മീറ്റര്‍, നെഞ്ചളവ് 81 സെ.മീറ്റര്‍, 5 സെ.മീറ്റര്‍ വികാസശേഷിയുണ്ടാകണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് യഥാക്രമം 160 സെ.മീറ്റര്‍, 76 സെ.മീറ്റര്‍, 5 സെ.മീറ്റര്‍ എന്നിങ്ങനെ ഉണ്ടായിരിക്കണം . നല്ല കാഴ്ചശക്തിയും കായികശേഷിയും ഉണ്ടാകണം.
പ്രായപരിധി 18 വയസ്സിനും -26 വയസ് നും ഇടയ്ക്ക് . 1996 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. ഒബിസികാര്‍ക്ക് 29, എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 31, വിമുക്തഭടന്മാര്‍ 41 എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി. ടെസ്റ്റും കായികക്ഷമതാ പരീക്ഷയും നടത്തിയാണ് തെരഞ്ഞെടുപ്പ്
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (ഭിന്നശേഷിക്കാര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല), ഒഴിവുകള്‍ 30, ശമ്പള നിരക്ക് 45,600- 95,600 രൂപ.മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റിലേക്കാണ് നിയമനം.
യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്‌സര അംഗീകൃത ഡിപ്ലോമ. മോട്ടോര്‍ വെഹിക്കിള്‍, ഗുഡ്‌സ് വെഹിക്കിള്‍, ഹെവി പാസഞ്ചര്‍ മോട്ടോര്‍ വെഹിക്കിള്‍ ഓടിക്കാനുള്ള പ്രാബല്യത്തിലുള്ള ഡ്രൈവിങ് ലൈസന്‍സുണ്ടാകണം.
മിനിയം ഉയരം: പുരുഷന്മാര്‍ക്ക് 165 സെ.മീറ്റര്‍, നെഞ്ചളവ് 81 സെ.മീറ്റര്‍, 5 സെ.മീറ്റര്‍ വികാസശേഷി വേണം. വനിതകള്‍ക്ക് ഉയരം 152 സെ.മീറ്ററില്‍ കുറയരുത്. എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യഥാക്രമം 160 സെ.മീറ്റര്‍, 150 സെ.മീറ്റര്‍ എന്നിങ്ങനെ ഉയരം ഉണ്ടായാല്‍ മതി. നല്ല കാഴ്ചശക്തിയുണ്ടാകണം.
പ്രായപരിധി 21-36 വയസ്. 1986 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി), വിദ്യാഭ്യാസ വകുപ്പ്- ശമ്പള നിരക്ക് 41,300 - 87,000 രൂപ. ജില്ലാതല ഒഴിവുകള്‍ ഇങ്ങനെയാണ് - ആലപ്പുഴ 13, കോട്ടയം 8, തൃശൂര്‍ 11, ഇടുക്കി 1, കാസര്‍ഗോഡ് 17. ഒഴിവുകൾ
യോഗ്യത: ഹിന്ദി ബിരുദവും ബിഎഡ്/ ബിറ്റി/ എല്‍റ്റി/ അല്ലെങ്കിൽ തത്തുല്യം ആയ യോഗ്യതകൾ ഉണ്ടായിരിക്കണം . കെ-ടെറ്റ് പാസായിരിക്കണം. പ്രായപരിധി 18-40 വയസ് വരെ .
മറ്റ് തസ്തികകള്‍ ഇവയാണ് : ലക്ചറര്‍ (പ്രിന്റിങ് ടെക്‌നോളജി), സാങ്കേതിക വിദ്യാഭ്യാസം, മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ),
ഹോമിയോപ്പതി; അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), ഹൗസിങ് ഡിപ്പാര്‍ട്ടുമെന്റ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (തസ്തികമാറ്റം വഴി ഉള്ള നിയമനം , ഫോറസ്റ്റ് ആന്റ് വൈല്‍ഡ് ലൈഫ് ഡിപ്പാർട്മെന്റിൽ ആണ് ഒഴിവുകൾ ഉള്ളത് ),
ലക്ചറര്‍ ഗ്രേഡ്-1 (റൂറല്‍ ഇന്‍ഡസ്ട്രീസ്); അക്കൗണ്ട്‌സ് ഓഫീസര്‍ (ജനറല്‍ ആന്റ് സൊസൈറ്റി കാറ്റഗറി യിൽ കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് ൽ ഒഴിവുകളുണ്ട്. ഫീല്‍ഡ് അസിസ്റ്റന്റ് (ഹൈഡ്രോഗ്രാഫിക് & സര്‍വ്വേ വിംഗ് ലെയ്‌ക്കാണ് നിയമനം
ഓവര്‍സിയര്‍ ഗ്രേഡ്-2 (സിവില്‍) ( വിവിധ സര്‍വ്വകലാശാലകളിൽ ആയിരിക്കും നിയമനം. ഐടി ഓഫീസര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗത്തിൽ ജനറല്‍ കാറ്റഗറിയിൽ
കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ഒഴിവുകൾ ഉണ്ട്. ഡന്റല്‍ എക്വിപ്‌മെന്റ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ (ഹെല്‍ത്ത് സര്‍വ്വീസസ്); പ്രോജക്ട് സ്‌പെഷ്യലിസ്റ്റ്/ക്രഡിറ്റ് സ്‌പെഷ്യലിസ്റ്റ് ഒഴിവുകൾ സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ൽ ;
മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍, മെറ്റീരിയല്‍സ് മാനേജര്‍ (ജനറല്‍ ആന്റ് സൊസൈറ്റി കാറ്റഗറി, കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനിലാണ് ഒഴിവുകൾ ;
ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ്-2 (ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ്); കമ്പോണ്ടര്‍ (സ്‌റ്റേറ്റ് ഫോമിങ് കോര്‍പ്പറേഷന്‍);
ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്- കന്നട /മലയാളം മീഡിയത്തിലേക്ക് തസ്തികമാറ്റംവഴിയുള്ള നിയമനം ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ അറബിക്, എല്‍പിഎസ് (നേരിട്ടും തസ്തികമാറ്റം വഴിയുള്ള നിയമനം (വിദ്യാഭ്യാസം വകുപ്പിലാണ് നിയമനം
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്
ലബോറട്ടറി അസിസ്റ്റന്റ് (എസ്‌സി/ എസ്ടി ആന്റ് എസ്ടി) (ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം);
ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (വിമുക്ത ഭടന്മാര്‍- എസ്ടി ആന്റ് എസ്‌സി/എസ്ടി) (എന്‍സിസി/സൈനിക് വെല്‍ഫെയര്‍).
എന്‍സിഎ റിക്രൂട്ട്‌മെന്റ്:
ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍/അറബിക്) ഒബിസി/ഇടിബി/എസ്‌സി എസ് ടി );
ദന്തല്‍ ഹൈജീനിസ്റ്റ് ഗ്രേഡ്-2 (എസ്ടി) (ഹെല്‍ത്ത് സര്‍വ്വീസസ്);
ഫിനാന്‍സ് മാനേജര്‍ (ഇടിബി) കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍നിയമനം ;
ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-2 (മെക്കാനിക്കല്‍) (മുസ്ലിം സമുദായത്തിന് സംവരണ ചെയ്തിരിക്കുന്നു )
(കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ്); ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു) എല്‍സി/എഐ വിഭാഗക്കാർക്ക് സംവരണം , നിയമനം വിദ്യാഭ്യാസ വകുപ്പ്
ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) (എസ്‌സി എസ് ടി ) (ഹോമിയോപ്പതി വകുപ്പിൽ നിയമനം ;
പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (എല്‍സി/എഐ/ഇടിബി), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (വിശ്വകര്‍മ്മ); എല്‍പിഎസ് (എസ്ടി) (വിദ്യാഭ്യാസംവകുപ്പ്
ആയ (വിശ്വകര്‍മ്മ/ഒബിസി), ക്കാർക്ക് അപേക്ഷിക്കാം
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എസ്‌സി എസ ടി /ധീവര/വിശ്വകര്‍മ്മ/മുസ്ലിം/ നാടാര്‍/എസ്‌സി/ഹിന്ദു നാടാര്‍ എന്നിവർക്ക് അപേക്ഷിക്കാം . നിയമനം വനം വകുപ്പിൽ . യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്.
ഡിസ്ക്രിപ്ഷൻ
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാറ്റഗറി നമ്പര്‍ 512 മുതല്‍ 563/2022 വരെയുള്ള 52 തസ്തികകളില്‍ നിയമനം
ww.keralapsc.gov.in/notification
https://www.facebook.com/Malayalivartha