കാര്‍ഷിക ശാസ്‌ത്രജ്ഞരാവാന്‍ എ.എസ്.ആര്‍ .ബി നെറ്റ്

അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ( എ.എസ്.ആര്‍ .ബി ) നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് ( നെറ്റ് -2014) അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലകള്‍ / മറ്റ് കാര്‍ഷിക സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലേക്ക് ലക്‌ചറര്‍ / അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികകളില്‍ യോഗ്യത നേടാനുള്ള പരീക്ഷയാണിത് . അപേക്ഷാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. അതാത് വിഭാഗത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയവര്‍ക്കാണ് അവസരം. പ്രായം , യോഗ്യത, ഫീസ് മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവയുള്‍പ്പെടുന്ന വിജ്ഞാപനം www.asrb.org.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം.
ഇതേ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപോക്ഷ സമര്‍പ്പിക്കണം. അവസാന ഓണ്‍ലൈന്‍ അപേക്ഷാതീയതി ഫിബ്രവരി 28 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asrb.org.in സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha