ഹയര്‍ സെക്കന്‍ഡറി ഗ്രേഡ് മാര്‍ക്ക്

ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കു കലാസകായിക ശാസ്‌ത്ര മേഖലകളിലെ ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്താല്‍ ലഭിക്കുന്ന പരമാവധി മാര്‍ക്ക് 90% ആയി നിശ്ചയിച്ചു. ഇതു നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ തീരമാനിക്കുന്നതിന് ഇന്നു പരീക്ഷാ ബോര്‍ഡ് യോഗം ചേരും. കഴിഞ്ഞ വര്‍ഷം വരെ ഗ്രേഡ് മാര്‍ക്ക് കൂട്ടിചേര്‍ത്തു മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്ന ഒട്ടേറെ കൂട്ടികളുണ്ടായിരുന്നു. മിടുക്കരായ വിദ്യാര്‍ഥികള്‍ കഷ്‌ടപ്പെട്ടു പഠിച്ച് മാര്‍ക്കു നേടുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ ഗ്രേഡ് മാര്‍ക്കിലൂടെ 100% തികയ്‌ക്കുന്നതിലുളള അനീതി ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി.
https://www.facebook.com/Malayalivartha