എസ്.എസ്.എല്‍.സി ഫലം നേരത്തെ പ്രഖ്യാപിക്കും

പ്ലസ് വണ്‍, ഡിഗ്രി പ്രവേശനത്തിലെ കാലതാമസവും ക്ലാസ് ദിനങ്ങള്‍ നഷ്‌ടപ്പെടലും ഒഴിവാക്കാന്‍ ഇത്തവണ പൊതുപരീക്ഷകളുടെ ഫലം നേരത്തെ പ്രഖ്യാപിച്ചേക്കും. ഇതിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളേക്കാളും വേഗത്തിലാണ് ഇത്തവണ മൂല്യനിര്‍ണയ ക്യാംപുകള്‍ പ്രവര്‍ ത്തിച്ചത്. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം അവസാന ഘട്ടത്തിലെത്തി.
എസ്‌എസ്‌എല്‍സി ക്യാംപുകള്‍ ഈ മാസം 12നും പ്ലസ്‌ടു ക്യാംപിന്റെ ആദ്യ പാദം ഇന്നും അവസാനിക്കും. പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി സംസ്‌ഥാനത്താകെ 54 ക്യാംപുകളാണു ണ്ടായിരുന്നത്.
പത്തു ദിവസം നീണ്ട ക്യാംപില്‍ 13000 അധ്യാപകരാണു പങ്കെടുത്തത്. മൂല്യനിര്‍ണയം നടത്തി മാര്‍ക്കുകള്‍ അപ്പപ്പോള്‍ തന്നെ കംപ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്‌തതു വഴി വളരെയേറെ സമയം ലാഭിക്കാന്‍ കഴി ഞ്ഞു.
എസ്‌എസ്‌എല്‍സിയുടെ വിവിധ മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്നു ലഭിച്ച മാര്‍ക്കുകളും വിവരങ്ങളും പരീക്ഷഭവനില്‍ ഏകോപിപ്പിച്ചാണ് അവസാന ഫലം പുറത്തു വിടുക. ഫലം ഈ മാസം തന്നെ പ്രസിദ്ധപ്പെടുത്തുമെന്നാണു സൂചനകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24ന് ആയിരുന്നു ഫലപ്രഖ്യാപനം.പ്ലസ് ടു ഫലം മേയ് മധ്യത്തോടെയും പ്ലസ് വണ്‍ ഫലം ജൂണ്‍ പകുതിയോടെയും പ്രസിദ്ധീകരിക്കാനാണു ശ്രമം. ഹയര്‍ സെക്കന്‍ ഡറി ഡയറക്‌ടേറ്റാണു പരീക്ഷകളുടെ ഫലം ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്ലസ്‌ടു ഫലം മേയ് എട്ടിനും പ്ലസ് വണ്‍ ഫലം ജൂണ്‍ 18നുമാണു പ്രസിദ്ധീകരിച്ചത്.
പരീക്ഷാഫലം വേഗത്തില്‍ പുറത്തുവരുന്നതു ഏകജാലക സംവിധാനം വഴിയുള്ള പ്ലസ് വണ്‍, ഡിഗ്രി പ്രവേശനം കാലതാമസം കൂടാതെ നടക്കാന്‍ സഹായിക്കും. പ്രവേശന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്ലസ് വണ്‍, ഡിഗ്രി ക്ലാസുകള്‍ ജൂണില്‍ തന്നെ ആരംഭിക്കുകയാണു ലക്ഷ്യം.
https://www.facebook.com/Malayalivartha