വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് നടത്തുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷ സമയം മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി ...

വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് നടത്തുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷ സമയം മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. പരീക്ഷ രണ്ടുമണിക്ക് തുടങ്ങി 4.45ന് അവസാനിക്കും. നേരത്തേ ഇത് 1.30- 4.15ആയിരുന്നു.
രണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷാ സമയമാണ് മാറ്റിയത്. മാര്‍ച്ചില്‍ ചൂടും റംസാന്‍ വ്രതവുമായതിനാല്‍ എസ്.എസ്.എല്‍.സി, സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ രാവിലെയാണ് നടത്തുക. മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ പ്ലസ്ടു, ആറു മുതല്‍ 29വരെ പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തും. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്‌ക്കൊപ്പം നടത്തും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ആകെ 18 ദിവസം വേണ്ടിവരും. പരീക്ഷ മാറ്റിയാല്‍ ഫലപ്രഖ്യാപനം നീളുകയും ഉപരിപഠനത്തെ ബാധിച്ചേക്കും.
"
https://www.facebook.com/Malayalivartha