സംസ്ഥാനത്ത് പ്‌ളസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും...

സംസ്ഥാനത്ത് പ്‌ളസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും.സംസ്ഥാനതല പ്ലസ് വണ്‍ പ്രവേശനോത്സവം രാവിലെ ഒമ്പതിന് തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നതാണ്.
പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് വരെ പ്രവേശനം നേടാവുന്നതാണ്. ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തില്‍ ആകെ 3,12,908 പേര്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 4,688 സീറ്റുകള്‍ ഒഴിവുണ്ട്.
പ്ലസ് വണിന് സീറ്റില്ലാത്തവരുടെ എണ്ണം ഒന്നാം സപ്ലിമെന്ററി ഘട്ടത്തിലേ വ്യക്തമാകൂകയുള്ളൂ. ജൂണ്‍ 28 മുതല്‍ മൂന്ന് ദിവസമാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള സമയം. അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് ഈ ഘട്ടത്തില്‍ അപേക്ഷ പുതുക്കാവുന്നതാണ്. നേരത്തെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ പുതിയ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്.
മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ മൂലവും ഓപ്ഷനുകള്‍ നല്‍കാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും പുതിയ അപേക്ഷകള്‍/ നിലവിലുള്ള അപേക്ഷകള്‍ പുതുക്കി സമര്‍പ്പിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha