സൈനിക സ്കൂളുകളിൽ 2026-27 അധ്യയനവർഷത്തെ 6, 9 ക്ലാസുകളിലേക്കുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷ ജനുവരിയിൽ

രാജ്യത്തെ സൈനിക സ്കൂളുകളിൽ 2026-27 അധ്യയനവർഷത്തെ 6, 9 ക്ലാസുകളിലേക്കുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷ (എ.ഐ.എസ്.എസ്.ഇ.ഇ-2026) ജനുവരിയിൽ .
ഓൺലൈനിൽ ഒക്ടോബർ 30 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. പരീക്ഷ വിജ്ഞാപനവും വിവരണ പത്രികയും https://exams.nta.nic.in/sainik-school-society വെബ്സൈറ്റിൽ ലഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്,
അപേക്ഷാഫീസ് 850 രൂപ. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 700 രൂപ. 31 രാത്രി 11.50 വരെ ഫീസടക്കാം.
● പ്രവേശന യോഗ്യത: ആറാം ക്ലാസ് പ്രവേശനത്തിന് വയസ്സ് 31.03.2026ൽ 10നും 12നും മധ്യേയാവണം. (2014 ഏപ്രിൽ ഒന്നിനും 2016 മാർച്ച് 31നും മധ്യേ ജനിച്ചവരാകണം). അഞ്ചാം ക്ലാസ് പാസായവരോ പഠിക്കുന്നവരോ ആകേണ്ടതാണ്.
ഒമ്പതാം ക്ലാസ് പ്രവേശനത്തിന് പ്രായം 13നും 15നും മധ്യേയാവണം. (2011 ഏപ്രിൽ ഒന്നിനും 2013 മാർച്ച് 31നും മധ്യേ ജനിച്ചവരാകണം). എട്ടാം ക്ലാസ് പാസായവരോ പഠിക്കുന്നവരോ ആകണം.
എ.ഐ.എസ്.എസ്.ഇ.ഇ-2026 മെറിറ്റ് ലിസ്റ്റിൽനിന്ന് നിലവിലുള്ള 33 സൈനിക സ്കൂളുകളിൽ 6, 9 ക്ലാസുകളിലും പുതിയ 69 സൈനിക സ്കൂളുകളിൽ (എൻ.എസ്.എസ്) ആറാം ക്ലാസിലും 19 പുതിയ സൈനിക സ്കൂളുകളിൽ ഒമ്പതാം ക്ലാസിലും പ്രവേശനം ലഭിക്കും.നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ദേശീയതലത്തിൽ പ്രവേശന പരീക്ഷ നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത്.
● പ്രവേശന പരീക്ഷ: പേപ്പർ, പെൻസിൽ ഉപയോഗിച്ച് ഒ.എം.ആർ ഉത്തരക്കടലാസിൽ മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങളിൽനിന്നും ഉത്തരം കണ്ടെത്തുന്ന രീതിയിലാണ് പരീക്ഷ. ആറാം ക്ലാസ് പരീക്ഷയിൽ ലാംഗ്വേജ്, മാത്തമാറ്റിക്സ്, ഇന്റലിജൻസ്, പൊതുവിജ്ഞാനം എന്നിവയിലായി 125 ചോദ്യങ്ങൾ, 300 മാർക്കിനാണ്.
"https://www.facebook.com/Malayalivartha


























