ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തേക്ക്.... സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്

ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തേക്ക്.... സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്.
ഭൂമിയുടെയും സൂര്യന്റെയും ഇടയിലുള്ള ലഗ്രാഞ്ച് (എല്‍ 1) പോയന്റിലാണ് പേടകം എത്തിച്ചേരുക. പേടകം ലഗ്രാഞ്ച് പോയന്റില്‍ എത്തുന്നതിന്റെ കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കി സോമനാഥ് .
ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെയ്ക്കുക. ഇതിനായി ആദിത്യയിലെ എന്‍ജിന്‍ ജ്വലിപ്പിച്ച് പേടകം മുന്നോട്ട് പോകാതെ ലഗ്രാഞ്ച് പോയന്റില്‍ എത്തിക്കും. ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ ഉപയോഗപ്രദമായ വിലപ്പെട്ട വിവരങ്ങള്‍ ആദിത്യ എല്‍1 ശേഖരിക്കുകയും ചെയ്യും.
സൂര്യന്റെ ചലനാത്മകതയെ കുറിച്ചും അത് മനുഷ്യ ജീവിതത്തെ ഏത് വിധത്തില്‍ ബാധിക്കുന്നുവെന്നും മനസിലാക്കാനായി ഈ വിവരങ്ങള്‍ ഉപയോഗപ്പെടും.
അതേസമയം സെപ്റ്റംബര്‍ രണ്ടിനാണ് സൂര്യ രഹസ്യങ്ങള്‍ തേടി ആദിത്യ എല്‍1 ആന്ധ്രയിലെ ശ്രീഹരികോട്ടയില്‍ നിന്ന് പി.എസ്.എല്‍.വി സി 57 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ചത്.
ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയില്‍ നിന്നുണ്ടാകുന്ന വികിരണങ്ങള്‍ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വര്‍ഷം നീണ്ട പ്രധാന ദൗത്യത്തിലുള്ളത്.
സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യം. സൗര വികിരണങ്ങള്‍ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, സൂര്യന്റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയങ്ങള്‍, 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമായേക്കും.ഇന്ത്യയുടെ ആദിത്യ എല്‍1 ലക്ഷ്യം കണ്ടാല്‍ അത് ബഹിരാകാശ ചരിത്രം തിരുത്തി കുറിച്ചേക്കും.
https://www.facebook.com/Malayalivartha