യൂറോപ്പയിലേക്ക് സുപ്രധാന ദൗത്യവുമായി കുതിച്ച് നാസയുടെ ക്ലിപ്പര്‍ പേടകം
യൂറോപ്പയിലേക്ക് സുപ്രധാന ദൗത്യവുമായി കുതിച്ച് നാസയുടെ ക്ലിപ്പര്‍ പേടകം .ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 39എ ലോഞ്ച് കോംപ്ലക്‌സില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാള്‍ക്കണ്‍ ഹെവി റോക്കറ്റിലാണ് ക്ലിപ്പര്‍ പേടകത്തെ നാസ വിക്ഷേപിച്ചത്.
അഞ്ച് വര്‍ഷത്തിലേറെ സമയമെടുത്ത് 1.8 ബില്യണ്‍ മൈല്‍ യാത്ര ചെയ്താവും ക്ലിപ്പര്‍ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തുക. ഐസ് തണുത്തുറഞ്ഞ് കിടക്കുന്ന യൂറോപ്പ ഉപഗ്രഹത്തില്‍ നിന്ന് ജീവന്റെ തെളിവുകള്‍ കണ്ടെത്തുകയാണ് യൂറോപ്പ ക്ലിപ്പര്‍ ദൗത്യം ലക്ഷ്യമിടുന്നത്.
1610ല്‍ ഗലീലിയോ ആണ് ക്ലിപ്പര്‍ ഗ്രഹത്തെ കണ്ടെത്തിയത്. അതിനാല്‍ ഗലീലിയന്‍ ഉപഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. ശരാശരി 3,100 കിലോമീറ്ററാണ് യൂറോപ്പയുടെ വ്യാസം.
അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ ഏറെയുണ്ടെന്ന് കണക്കാക്കുന്നു. തണുത്തുറഞ്ഞ ഉപരിതലമുള്ള യൂറോപ്പ ഉപഗ്രഹത്തില്‍ ഐസിനടിയില്‍ ദ്രാവകരൂപത്തില്‍ ജലമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ക്ലിപ്പര്‍ പേടകത്തിന്റെ പ്രധാന കര്‍ത്തവ്യം. ജലം ജീവന്റെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടും എന്നത് തന്നെ ഇതിന് കാരണം.
നാസയുടെ ഏറ്റവും വലിയ ഗ്രഹ പേടകമാണ് യൂറോപ്പ ക്ലിപ്പര്‍, ഒരു ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ വലിപ്പമുള്ള ഇതിന്റെ ഭാരം 6000 കിലോഗ്രാമാണ് എന്നത് ക്ലിപ്പറിന്റെ സാങ്കേതിക മികവ് വ്യക്തമാക്കുന്നു.
അഞ്ച് വര്‍ഷത്തിലേറെ നീണ്ട ജൈത്രയാത്രക്ക് ആവശ്യമായ ഊര്‍ജം പകരാനായി അത്യാധുനികമായ സോളാര്‍, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളാണ് ക്ലിപ്പറില്‍ നാസ ഒരുക്കിയിട്ടുള്ളത്.8 ബില്യണ്‍ മൈല്‍ യാത്ര ചെയ്ത് വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തുന്ന ക്ലിപ്പര്‍ യൂറോപ്പയിലെ സമുദ്രത്തെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. മില്‍ട്ടണ്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പ്രതീക്ഷിച്ചതിലും നാല് ദിവസം വൈകിയാണ് ക്ലിപ്പര്‍ പേടകത്തെ നാസയ്ക്ക് വിക്ഷേപിക്കാന്‍ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha