എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി....

എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ വാഹനത്തിലാണ് രണ്ടു പേരെയും ഭൂമിയിലെത്തിക്കുക.
നേരത്തെ, സ്‌പേസ് എക്‌സിന്റെ മറ്റൊരു വാഹനത്തില്‍ കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം യാത്ര അനിശ്ചിതമായി നീട്ടിവെക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് പഴയ ഡ്രാഗണ്‍ വാഹനം വീണ്ടും ഉപയോഗിക്കാനായി തീരുമാനിച്ചത്.
മാര്‍ച്ച് 12ന് വാഹനം ഭൂമിയില്‍നിന്ന് കുതിക്കുന്നതാണ്. മാര്‍ച്ച് 20ഓടെ, സുനിതക്ക് ഭൂമിയിലെത്താനായേക്കും. നേരത്തെ നിശ്ചയിച്ചതനുസരിച്ച്, മാര്‍ച്ച് 25നായിരുന്നു വാഹനം ഭൂമിയില്‍നിന്ന് പുറപ്പെടേണ്ടയിരുന്നത്.
"https://www.facebook.com/Malayalivartha