വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം യാത്രാദൗത്യം ഇനിയും വൈകും..

വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം യാത്രാദൗത്യം ഇനിയും താമസിക്കും. റോക്കറ്റ് തകരാറുമൂലം ആക്സിയം -4 ദൗത്യം മാറ്റിവെച്ചതായി അധികൃതര്‍ . പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇത് നാലാംതവണയാണ് വിവിധ കാരണങ്ങളാല്‍ ദൗത്യം മാറ്റിവെയ്ക്കുന്നത്.
ഫ്‌ലോറിഡയിലെ നാസ കെന്നഡി സ്പേയ്സ് സെന്ററില്‍ നിന്ന് ഇന്ന് വൈകുന്നേരം 5.30നാണ് ശുഭാംശു ശുക്ലയും സംഘവും യാത്ര പുറപ്പെടേണ്ടിയിരുന്നത്. ചൊവ്വാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറും കാലാവസ്ഥാ പ്രശ്നങ്ങളും മൂലം ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് റോക്കറ്റ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നത്തെ വിക്ഷേപണവും മാറ്റിവെച്ചത്.
ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ശുക്ലയടക്കം നാല് പേരെ വഹിക്കുന്ന ഡ്രാഗണ്‍ പേടകവുമായി കുതിക്കുക. ഒമ്പതാം മിനിട്ടില്‍ ഡ്രാഗണ്‍ പേടകം റോക്കറ്റില്‍നിന്ന് വേര്‍പെട്ട് നിശ്ചിത ഭ്രമണപഥത്തിലേക്ക് നീങ്ങുകയും ചെയ്യും. 28 മണിക്കൂറോളം ഭൂമിയെ ചുറ്റുന്ന പേടകം തുടര്‍ന്ന് ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും. ശുക്ലയും സംഘവും നിലയത്തില്‍ പ്രവേശിച്ച് 14 ദിവസം നിലയത്തില്‍ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയശേഷം മടങ്ങും.
രാകേഷ് ശര്‍മയ്ക്ക് ശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യാക്കാരനാണ് ശുക്ല.
" f
https://www.facebook.com/Malayalivartha