ഹിമയുഗം അകലെയല്ല

ലോകം അടുത്ത ഹിമയുഗത്തിലേക്ക് കടക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചു.ഒരു ലക്ഷം വര്‍ഷം കൂടുമ്പോള്‍ ഭൂമിയില്‍ മഞ്ഞു മൂടുമെന്നാണ് സമുദ്രങ്ങളുടെ അടിത്തട്ടില്‍ നിന്നും ലഭിച്ച ഫോസിലുകള്‍ അടക്കമുള്ള തെളിവുകള്‍ വ്യക്തമാക്കുന്നത്.സമുദ്രങ്ങളിലെ ആല്‍ഗകള്‍ക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂട്ടുന്നതിലും കുറയ്ക്കുന്നതിലും പങ്കുണ്ട്.
എന്തുകൊണ്ടാണ് ഇങ്ങനെ ഹിമയുഗം ഉണ്ടാകുന്നത് എന്നതിന്റെ വിശദീകരണവും ശാസ്ത്രലോകം നല്‍കുന്നുണ്ട്. ഭൂമിയിലേക്ക് എത്തുന്ന സൂര്യന്റെ ചൂട് കുറയാന്‍ തുടങ്ങുകയും ഭാവിയില്‍ ഭൂമിയുടെ താപനില ശരാശരിയിലും താഴെ ആകുമെന്നും ഇത്‌മൂലം ഭൂമി തണുത്തുറയുമെന്നും ഗവേഷകര്‍ പറയുന്നു.അസാധാരണമായ തോതില്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യം കുറയുന്നതാണ് ഈ പ്രതിഭാസത്തിനു പിന്നിലെന്നാണ് കണ്ടെത്തല്‍.ഇതിനനുപാതികമായി സമുദ്രങ്ങളിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുകയും ചെയ്യും. കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടു പിടിത്തത്തിനു പിന്നിൽ .
ഭാവിയില്‍ സമീപകാലത്തുതന്നെ വടക്കന്‍ യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍ താപനില 0.8 ഡിഗ്രിയായി താഴും. അന്തരീക്ഷത്തിലെ സോളാര്‍ പ്രവര്‍ത്തനങ്ങള്‍ വരുന്ന നൂറ്റാണ്ടൊടെ പകുതിയായി കുറയും. വരുന്ന വര്‍ഷങ്ങളില്‍ ഇതിന്റെ സൂചനകള്‍ പ്രകടമാകും. ഗവേഷകര്‍ പറയുന്നു. ഭൂമിയില്‍ നിന്ന് സൂര്യന്റെ സാന്നിധ്യം തന്നെ അപ്രത്യ്ക്ഷമാകുന്ന 'മൌണ്ഡര്‍ മിനിമം' എന്ന അവസ്ഥയും ചിലപ്പോള്‍ ഉണ്ടായേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇങ്ങനെ സംഭവിച്ചാല്‍ ട്രോപ്പിക മേഖലകളേയും, ഓസോണ്‍ പാളിയേയും, ഭൂമിയുടെ അന്തരീക്ഷത്തേയും ഗണ്യമായ പരിവര്‍ത്തനത്തിന് വിധേയമാക്കും. ഇതിനു ശേഷം ഭൂമിയില്‍ ഭൂരിഭാഗം പ്രദേശങ്ങളും അതിശൈത്യത്തിന്റെ പിടിയിലാകും. 1645ലും 1715ലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1790 മുതല്‍ 1830 വരെ ഡാള്‍ട്ടണ്‍ മിനിമം എന്ന കാലാവസ്ഥ പ്രതിഭാസവും ഭൂമിയില്‍ ഉണ്ടായിട്ടുണ്ട്. ഓരോ ഹിമയുഗത്തിലും വടക്കേ അമേരിക്കയും യൂറോപ്പും ഏഷ്യയും തുടങ്ങി ഭൂമിയിലെ പ്രധാന ഭാഗങ്ങളെല്ലാം മഞ്ഞു മൂടി കിടക്കും.
ഇതിനെ ലിറ്റില്‍ ഐസ് ഏജ് എന്നാണ് ഗവേഷകര്‍ പറയുന്നത്.
അവസാനത്തെ ഹിമയുഗത്തിനു ശേഷം ക്രമാനുഗതമായി അന്തരീക്ഷ താപനില കൂടിക്കൊണ്ടിരിക്കുകയാണ്. ആഗോള താപനം ഇതിന്റെ ആക്കം കൂട്ടുന്നുമുണ്ട്. ഇങ്ങനെ പോയാൽ ഭൂമി മുഴുവൻ തണുത്തുറയുന്ന ദിവസങ്ങൾ അകലെയല്ല എന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് തന്നുകഴിഞ്ഞു.
https://www.facebook.com/Malayalivartha