Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

കസീനി 20 വർഷത്തെ ദൗത്യം അവസാനിപ്പിക്കുന്നു

09 SEPTEMBER 2017 04:13 PM IST
മലയാളി വാര്‍ത്ത

ശനി ഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിന് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയും യൂറോപ്യൻ സ്പേസ് അസോസിയേഷനും അയച്ച കസീനി പേടകം 15നു ദൗത്യം അവസാനിപ്പിക്കും. ഇന്ധനം തീരാറായ പേടകം ശനി വളയങ്ങളിലൂടെ തെന്നിയിറങ്ങി ഗ്രഹപ്രതലത്തിൽ ഇടിച്ചാണു തകരുക.


ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ ഗുരുത്വാകർഷണം ഉപയോഗിച്ചു ശനിയിലേക്കു കസീനിയെ തള്ളിവിടാനാണു ശാസ്ത്രജ്ഞരുടെ പദ്ധതി. തുടർന്ന് 22 ഭ്രമണങ്ങൾ പൂർത്തിയാക്കിയ ശേഷം ഗ്രഹപ്രതലത്തിലേക്ക് ഇടിച്ചിറങ്ങും. അന്ത്യയാത്രയ്ക്കിടയിലും ശനിയുടെ വലയങ്ങൾ തമ്മിലുള്ള അക‌ലത്തെക്കുറിച്ചുള്ള വിവരങ്ങൾ കസീനി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കും. ഇന്ധനം തീർന്നശേഷം കസീനി ബഹിരാകാശത്ത് ഒഴുകി നടന്നാൽ ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റനിലേക്കോ എൻസെലാദസിലേക്കോ ഇടിച്ചിറങ്ങാൻ സാധ്യതയുണ്ട്. വാസയോഗ്യമെന്നു കരുതപ്പെടുന്ന ഈ ഉപഗ്രഹങ്ങൾ മലിനപ്പെടാതിരിക്കാനാണ് ഉപഗ്രഹത്തെ വഴിതിരിച്ചുവിട്ട് ശനിയിലേക്ക് ഇടിച്ചിറക്കുന്നത്.


ശനിയെക്കുറിച്ചും അതിന്റെ ഗ്രഹങ്ങളെക്കുറിച്ചുമുള്ള പഠന ദൗത്യങ്ങളിൽ നാലാമത്തേതായ കസീനി ശനിയെ ഭ്രമണം ചെയ്യുന്ന ആദ്യ ഉപഗ്രഹമാണ്. 1997 ഒക്ടോബറിൽ കേപ് കനവറലിൽനിന്നാണു കസീനി വിക്ഷേപിച്ചത്. 2004 ൽ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. ശനിയുടെ പ്രതലത്തിൽ പഠനം നടത്താനായി ഹൊയ്ഗൻസ് എന്ന ലാൻഡർ പ്രോബും ഒപ്പം ഉണ്ടായിരുന്നു.


ശനിയുടെ മണ്ഡലത്തിൽ 13 വർഷം പഠനഗവേഷണങ്ങളുമായി ചെലവഴിച്ച കസീനി മുഖ്യഉപഗ്രഹമായ ടൈറ്റനെക്കുറിച്ചു നൽകിയ വിവരങ്ങൾ വിസ്മയിപ്പിക്കുന്നതായിരുന്നു. ടൈറ്റനും മറ്റൊരു ഉപഗ്രഹമായ എൻസെലാദസും വാസയോഗ്യമാണെന്നു കണ്ടെത്തിയതും കസീനി തന്നെ. ശനിയുടെ വലയങ്ങളുടെ ത്രിമാന സ്വഭാവം, ഗ്രഹത്തിന്റെ ദക്ഷിണാർധത്തിലെ വമ്പൻ ചുഴലിക്കാറ്റ് തുടങ്ങിയവയുടെ വിവരങ്ങളും ഫോട്ടോകളും കസീനി ശാസ്ത്രജ്ഞർക്ക് അയച്ചുകൊടുത്തിരുന്നു. കസീനി അയച്ച 635 ജിബി യോളം ഡേറ്റ ഉപയോഗിച്ചു 4000 ശാസ്ത്ര ലേഖനങ്ങൾ എഴുതപ്പെട്ടു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (23 minutes ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (31 minutes ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (44 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (48 minutes ago)

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (2 hours ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (2 hours ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (2 hours ago)

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്  (2 hours ago)

പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (3 hours ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (3 hours ago)

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!  (4 hours ago)

25 ദിവസത്തെ ഇടവേളയില്‍ പാചകവാതകം റീഫില്‍ ബുക്ക് ചെയ്യാം; പാചകവാതക വിതരണത്തില്‍ കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്!!!  (4 hours ago)

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (5 hours ago)

Malayali Vartha Recommends