ഇന്ന് രാത്രി ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ എത്തുന്നു...

ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ എത്തുന്നു. ഇന്ന് രാത്രിയാണ് 'വുൾഫ് സൂപ്പർ മൂൺ' പൂർണ്ണരൂപത്തിൽ ദൃശ്യമാകുക. പുലർച്ചെ പതിവിലും കവിഞ്ഞ വലുപ്പത്തിലും തിളക്കത്തിലും ഇന്ന് ചന്ദ്രനെ ആകാശത്ത് കണ്ടുതുടങ്ങിയിരുന്നു.
ഭൂമിയെ വലംവയ്ക്കുന്ന ചന്ദ്രൻ, ഭ്രമണപഥത്തിൽ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന പ്രതിഭാസത്തെയാണ് സൂപ്പർ മൂൺ എന്ന് വിളിക്കുന്നത്. ഇന്ന് ചന്ദ്രൻ ഭൂമിയിൽ നിന്നും ഏകദേശം 3,62,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും. സാധാരണ പൗർണ്ണമികളേക്കാൾ 14ശതമാനം വരെ വലുപ്പത്തിലും 30ശതമാനത്തോളം കൂടുതൽ തിളക്കത്തിലും ഇന്ന് ചന്ദ്രനെ കാണാൻ കഴിയും.
ഭൂമി സൂര്യന് ഏറ്റവും അരികിലെത്തുന്ന പെരിഹെലിയോൺ എന്ന പ്രതിഭാസവുമുണ്ടാകും. ഇന്ത്യൻ സമയം രാത്രി 10.45ഓടെയാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുക. സൂര്യപ്രകാശം കൂടുതൽ ശക്തമായി ചന്ദ്രനിൽ പതിക്കുന്നതിനാൽ, ഈ വർഷത്തെ ഏറ്റവും തിളക്കമേറിയ പൂർണ്ണചന്ദ്രനാകും വുൾഫ് മൂൺ. സെക്കൻഡിൽ 30.27 കിലോമീറ്റർ എന്ന റെക്കാഡ് വേഗതയിലായിരിക്കും ഈ സമയം ഭൂമി സഞ്ചരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























