സ്വാശ്രയ മെഡി.കൊളേജുകൾക്ക് അഞ്ചുലക്ഷം രൂപ പ്രവേശനഫീസ് വാങ്ങാം: ഹൈക്കോടതി

സ്വാശ്രയ മെഡി. പ്രവേശനം: അഞ്ചുലക്ഷം രൂപ ഫീസ് ഈടാക്കാം - കഴിഞ്ഞവര്‍ഷത്തെ ഫീസ് നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കോളേജുകളുമായി സർക്കാർകരാറുണ്ടാക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കോഴിക്കോട് കെ.എം.സി.ടി., പാലക്കാട് കരുണ, പറവൂർ എസ്.എൻ , ഒറ്റപ്പാലം നെഹ്രു മെഡിക്കൽ കോളേജുകളുടെയും രണ്ടു വിദ്യാർഥികളുടെയും ഹർജികളാണ് കോടതി പരിഗണിച്ചത്. 21-ന് അന്തിമവാദം കേൾക്കും. സമിതിയുടെ ഫീസ് നിർ ണയം, സർക്കാരുണ്ടാക്കിയ കരാർ എന്നിവയിലെ അന്തിമവാദമാണ് നടക്കുക.
ചില സ്വാശ്രയ മെഡിക്കൽ കോളേജുകളുമായി സർക്കാർ കരാറുണ്ടാക്കുന്നത് ശരിയല്ലെന്നും ഫീസ് നിർണയ ചുമതല രാജേന്ദ്രബാബു കമ്മിറ്റിക്കായിരിക്കെ കരാറുണ്ടാക്കാൻ സർക്കാരിന് അധികാരമില്ലെന്നുമാണ് ഒരു വിദ്യാർഥിയുടെ ഹർജി
ഇതിനകം മൂന്ന് കോളേജുകളുമായി സർക്കാർ ഉണ്ടാക്കിയ കരാറിനെ ചോദ്യംചെയ്യുന്നതാണ് മറ്റൊരു വിദ്യാർഥിയുടെ ഹർജി. പരിയാരം മെഡിക്കൽ കോളേജിൽ ചില സീറ്റുകളിൽ പത്തുലക്ഷം വരെയാണ് കരാർ പ്രകാരമുള്ള ഫീസ്. എം.ഇ.എസ്., കാരക്കോണം സി.എസ്.ഐ. കോളേജുകളിൽ പതിനൊന്നുലക്ഷം രൂപയാണ് ചില സീറ്റുകളിലെ കൂടിയ ഫീസ്.
പ്രവേശനനടപടികൾ സെപ്റ്റംബർ പത്തിനകം പൂർത്തിയാക്കേണ്ടതിനാലാണ് ഇടക്കാല ഉത്തരവ് നൽകുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. താത്കാലികഫീസ് നിർണയിച്ചതിൽ അപാകമില്ലെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് നൽകിയിരുന്നു. അത് ചോദ്യംചെയ്ത് മാനേജ്മെന്റുകൾ
സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിർദേശിച്ചപ്രകാരമാണ് ഹൈക്കോടതി ഇപ്പോൾ ഇക്കാര്യം വീണ്ടും കേൾക്കുന്നത്.
സ്വാശ്രയ മെഡിക്കൽ കോളേജിലെ 85 ശതമാനം സീറ്റിൽ വാർഷികഫീസ് അഞ്ചുലക്ഷം രൂപയാണ് സമിതി താത്കാലികമായി നിർണയിച്ചിട്ടുള്ളത്. എൻ ആർ ഐ. സീറ്റിലെ ഫീസ് 20 ലക്ഷമാണ്. സർക്കാരുമായി കരാറുണ്ടാക്കാത്ത കോളേജുകൾക്കാണിത്.
കോളേജ് മാനേജ്മെന്റുകൾ നടത്തിപ്പുചെലവിന്റെ രേഖകൾ ഹാജരാക്കുന്നമുറയ്ക്ക് ഓരോ കോളേജിന്റെയും ഫീസ് പുനർ നിർ ണയിക്കുമെന്ന് രാജേന്ദ്രബാബു കമ്മിറ്റി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. യഥാസമയം രേഖകൾ നൽകാതിരുന്നതിനാലാണ് കമ്മിറ്റി ഫീസ് നിർണയിച്ചത്.
വിദ്യാർഥികൾ ഫീസ് തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരിൽ ആണ് നൽകേണ്ടത് .അവിടെനിന്നുള്ള രസീതുമായി കോളേജിലെത്തി പ്രവേശനം നേടാം. ഈ ഫീസ് പ്രവേശന പരീക്ഷാ കമ്മിഷണർ കോളേജുകൾക്ക് കൈമാറും.
താത്കാലികമായാണ് അഞ്ചുലക്ഷം രൂപ ഈടാക്കുന്നതെന്നും നടപടിക്രമത്തിനുശേഷം ഫീസ് വർധിപ്പിച്ചാൽ അധികതുക നൽ കേണ്ടിവരുമെന്നും വിദ്യാർഥികളെ അറിയിക്കണം. ഇതുസംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റിലും മറ്റും അറിയിപ്പുനൽകണം.
https://www.facebook.com/Malayalivartha