ഷാരൂഖിനെ കുറിച്ച് സൽമാൻ പറഞ്ഞത് കേട്ട് ഞെട്ടി ആരാധകർ !

ബോളിവുഡ് താരങ്ങൾക്ക് ആരാധകരുടെ പ്രിയപ്പെട്ട കിംഗ് ഖാനെ കുറിച്ച് പറയാനേ സമയം ഒള്ളൂ. ദീപാവലി നാളില്‍ അമിതാഭ് ബച്ചന്റെ വസതിയില്‍ നടന്ന പാര്‍ട്ടിക്കിടെ വസ്ത്രത്തില്‍ തീപ്പിടിച്ച ഐശ്വര്യയുടെ മാനേജരെ ഷാരൂഖ് ഖാന്‍ രക്ഷിച്ച സംഭവം പുറത്ത് പിന്നാലെ പ്രശംസകളുമായി താരങ്ങൾ രംഗത്ത് ഉണ്ട്. ഇപ്പോൾ ദേ ബോളിവുഡിന്റെ സ്വന്തം മസിൽ മാൻ ഷാരൂഖ് ഖാനെ പുകഴ്ത്തി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു . വസ്ത്രത്തില്‍ തീപ്പിടിച്ച് വളരെ ലാഘവത്തോടെ നടന്നുപോകുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഷാരൂഖിന്റെ ഒരു സിനിമയില്‍ നിന്നുള്ളതാണ് ആ ദൃശ്യം. സല്‍മാന്‍ ഖാന്‍ പങ്കുവച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍.
ബച്ചന്റെ വസതിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കായി നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഭവം അരങ്ങേറുന്നത്. ആഘോഷത്തിനിടെ ഐശ്വര്യയുടെ മനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീപടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തുകയും വസ്ത്രത്തിലെ തീ തല്ലിക്കെടുത്തുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ അര്‍ച്ചനയുടെ മകളും തൊട്ടടുത്ത് ഉണ്ടായിരുന്നു.എന്തായാലും ഷാരൂഖ് ഖാന്റെ നന്മ നിറഞ്ഞ മനസാണ് ഇപ്പോൾ ബോളിവുഡിലെ സംസാരവിഷയം. അര്‍ച്ചന ഐ.സി.യുവില്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha