ഗംഗാ നദിയില്‍ ധര്‍മേന്ദ്രയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും

ധര്‍മേന്ദ്രയുടെ ചിതാഭസ്മം ഗംഗാ നദിയില്‍ നിമജ്ജനം ചെയ്ത് മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും. ഇന്നലെ ഹരിദ്വാറിലെ ഹര്‍ കി പൗരിയിലാണ് ഇരുവരും ചേര്‍ന്ന് ചടങ്ങ് നിര്‍വഹിച്ചത്. ചടങ്ങിനിടെ വികാരാധീനരായി കുടുംബാംഗങ്ങളെ ആലിംഗനം ചെയ്യുന്ന സണ്ണി ഡിയോളിന്റെയും ബോബി ഡിയോളിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു
സണ്ണി, ബോബി, സണ്ണി ഡിയോളിന്റെ മകന്‍ കരണ്‍ ഡിയോളും മറ്റ് കുടുംബാംഗങ്ങളും ചടങ്ങിനായി ചൊവ്വാഴ്ച ഹരിദ്വാറിലെത്തിയിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചടങ്ങുകള്‍ക്ക് ശേഷം കുടുംബം ജോളി ഗ്രാന്റ് വിമാനത്താവളത്തിലേക്ക് പോയി. ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങുകള്‍ക്കായി കുറച്ച് ആളുകള്‍ മാത്രമേ സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നുള്ളൂ
അതേസമയം കഴിഞ്ഞ മാസം 24-ന് 89-ാം വയസ്സിലാണ് ധര്‍മേന്ദ്ര അന്തരിച്ചത്. കുറച്ചുകാലമായി നടന്‍ അസുഖബാധിതനായിരുന്നു. നവംബര്‍ 10-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശേഷം വീട്ടില്‍ വിശ്രമത്തിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha























