പുതിയ ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ

ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ . 2.70 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ കാർ, ശക്തമായ ഹൈബ്രിഡ് എഞ്ചിൻ, ഫസ്റ്റ് ക്ലാസ് സൗകര്യങ്ങൾ, ആഡംബരപൂർണ്ണമായ ഇന്റീരിയർ എന്നിവയാൽ ശ്രദ്ധേയമാണ്.
ബോളിവുഡ് താരങ്ങൾക്കിടയിൽ അതിവേഗം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ആഡംബര എംപിവിയാണ് ലെക്സസ് എൽഎം 350എച്ച്. ഇപ്പോഴിതാ നടൻ വിക്കി കൗശലിന്റെ ഗാരേജിലും ഈ കാർ എത്തിയിരിക്കുകയാണ്. അതിന്റെ എക്സ്-ഷോറൂം വില 2.70 കോടി രൂപയാണ്.
ആഡംബര സവിശേഷതകൾ, ശക്തമായ ഹൈബ്രിഡ് സജ്ജീകരണം, ഫസ്റ്റ് ക്ലാസ് സുഖസൗകര്യങ്ങൾ എന്നിവ കാരണം, ഈ എംപിവി ബോളിവുഡിലെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പായി അതിവേഗം മാറുകയാണ്.ലെക്സസ് എൽഎം 350എച്ച് അൾട്രാ ലക്ഷ്വറിയിലെ ഏറ്റവും വലിയ ഹൈബ്രിഡ് സജ്ജീകരണമാണ് ഇതിൽ ലഭ്യമാകുക.
"
https://www.facebook.com/Malayalivartha

























