യുവതിയുടെ പീഡനപരാതി; അമേരിക്കന്‍ ഗായകന്‍ ക്രിസ് ബ്രൗണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

യുവതിയുടെ പീഡനപരാതിയില്‍ അമേരിക്കന്‍ ഗായകന്‍ ക്രിസ് ബ്രൗണിനേയും മറ്റ് രണ്ട് പേരെയും പാരീസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ ഗായകന്റെ ബോഡിഗാര്‍ഡാണെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച്ചയാണ് ബ്രൗണിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുവതിയുടെ പരാതിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനാല്‍ ഗായകനും മറ്റ് രണ്ട് പേരും ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. ഗായകന്റെ ഔദ്യോഗിക പ്രചാരണവക്താക്കളായ സോണി മ്യൂസിക് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. 2009ല്‍ മുന്‍ കാമുകിയും ഗായികയുമായ റിഹാനയെ ആക്രമിച്ചത് മുതല്‍ ഗായകന്‍ വിവാദത്തിലാണ്.
https://www.facebook.com/Malayalivartha