ബ്ലൂ ദ വാമസ്‌റ്റ് കളറിന് ഗോള്‍ഡന്‍ പാം

കാനില്‍ സ്വവര്‍ഗ പ്രണയം വിഷയമാക്കി ഫ്രഞ്ച്-ടുണീഷ്യന്‍ സംവിധായകന്‍ അബ്ദെല്‍ ലത്തീഫ് കെചീചെ സംവിധാനം ചെയ്‌ത 'ബ്ലൂ ദ വാമസ്റ്റ് കളര്‍' എന്ന ചിത്രത്തിന് ഗോള്‍ഡന്‍ പാം പുരസ്‌കാരം. 'ഇന്‍സൈഡ് ലെവിന്‍ ഡേവിസ്' എന്ന ചിത്രത്തിനാണ് ഗ്രാന്റ് പ്രീ പുരസ്‌കാരം. ജോയലും എഥാന്‍ കോയലുമാണ് ചിത്രം ഒരുക്കിയത്.'നെബ്രാസ്‌ക'എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിര്‍ന്ന ഹോളിവുഡ് താരം ബ്രൂസ് ഡെണ്‍ മികച്ച നടനായി.' ദ് പാസ്റ്റ്' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഫ്രഞ്ച് നടി ബെറെനിസ് ബെജോ മികച്ച നടിയായി. പ്രശസ്ത ചലച്ചിത്രകാരന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ഇത്തവണ അവാര്‍ഡ് നിര്‍ണയിച്ചത്. മെക്‌സിക്കോയിലെ മയക്കുമരുന്ന് ലോബിയുടെ രക്തരൂഷിത പോരാട്ടങ്ങളുടെ കഥ പറയുന്ന 'ഹെലി' എന്ന ചിത്രത്തിന്റെ സംവിധായകന്‍ അമാത്ത് എസ്‌കലാന്റെയാണ് മികച്ച സംവിധായകന്‍.
https://www.facebook.com/Malayalivartha