ബേര്‍ഡ്മാന്‍ മികച്ച ചിത്രം; എഡ്ഡി ഗെഡ്‌മെയ്ന്‍ മികച്ച നടന്‍; ജൂലിയന്‍ മൂര്‍ മികച്ച നടി; അലക്‌സാണ്ടര്‍ ജി ഇന്നാറിറ്റുവിന് മികച്ച സംവിധായകന്‍

ബേര്‍ഡ്മാന്‍ ഓര്‍ ദി അണ്‍എക്‌സ്‌പെക്റ്റഡ് വിര്‍ച്യു ഓഫ് ഇഗ്നൊറന്‍സ് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി. സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്തിയ എഡ്ഡി ഗെഡ്‌മെയ്‌നാണ് മികച്ച നടന്‍. സ്റ്റില്‍ ആലിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജൂലിയന്‍ മൂര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.
ബേര്‍ഡ്മാന്‍ ഓര്‍ ദി അണ്‍എക്‌സ്‌പെക്റ്റഡ് വിര്‍ച്യു ഓഫ് ഇഗ്നൊറന്‍സിന്റെ സംവിധാനമികവ് അലക്‌സാണ്ടര്‍ ജി ഇന്നാറിറ്റുവിന് മികച്ച സംവിധായകനുള്ള ഓസ്‌കര്‍ പുരസ്‌കാരം സമ്മാനിച്ചു. ബോയ്ഹുഡിലെ അഭിനയത്തിന് പട്രീഷ്യ ആര്‍ക്യുറ്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. വിപ്ലാഷ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനായി ജെ.കെ. സിമ്മണ്‍സ് പുരസ്‌കാരം നേടി. മികച്ച വിദേശഭാഷ ചിത്രമായി പവേല്‍ പൗലിക്വോസകിയുടെ പോളിഷ് ചിത്രം ഇഡ പുരസ്‌കാരം നേടി.
പുരസ്‌കാരങ്ങള്‍ ഇങ്ങനെ
മികച്ച ചിത്രം - ബേര്‍ഡ്മാന്‍ ഓര്‍ ദി അണ്‍ എക്‌സ്‌പെക്റ്റഡ് വിര്‍ച്യൂ ഓഫ് ഇഗ്നൊറന്‍സ്
മികച്ച നടി - ജൂലിയന്‍ മൂര്‍ (സ്റ്റില്‍ ആലിസ്)
മികച്ച നടന്‍ - എഡ്ഡി റെഡമെയ്ന്‍ (ദ് തിയറി ഓഫ് എവരിതിങ്)
മികച്ച സംവിധായകന്‍ - അലക്‌സാണ്ടര്‍ ജി ഇന്നാറിറ്റു (ബേര്‍ഡ്മാന്‍ ഓര്‍ ദി അണ്‍എക്‌സ്‌പെക്റ്റഡ് വിര്‍ച്യു ഓഫ് ഇഗ്നൊറന്‍സ്)
അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ - ദി ഇമിറ്റേഷന്‍ ഗെയിം (ഗ്രഹാം മൂര്‍)
ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ - ബേര്‍ഡ്മാന്‍ ഓര്‍ ദി അണ്‍എക്‌സ്‌പെക്റ്റഡ് വിര്‍ച്യു ഓഫ് ഇഗ്നൊറന്‍സ് (അലെക്‌സാന്‍ഡ്രോ ജി ഇന്നാറിറ്റു, നിക്കോളസ് ഗിയകോബോണ്‍, അലെക്‌സാന്‍ഡര്‍ ഡിനെലറിസ് ജൂനിയര്‍, അര്‍മാന്‍ഡോ ബോ)
ഒറിജിനല്‍ സ്‌കോര്‍ - അലക്‌സാണ്ടര്‍ ഡെസ്പ്ലാറ്റ് (ദ് ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
ഒറിജിനല്‍ സോങ്- ജോണ്‍ സ്റ്റീഫന്‍സ്, ലോണി ലിന്‍ (ഗ്ലോറി - സെല്‍മ)
ഡോക്യുമെന്ററി ഫീച്ചര്‍ - സിറ്റിസണ്‍ ഫോര്‍ (ലോറ പോയ്ട്രസ്, മതില്‍ഡെ ബോണെഫോ, ഡിര്‍ക് വിലുറ്റ്‌സ്‌കി)
എഡിറ്റിങ് - ടോം ക്രോസ് (വിപ്ലാഷ്)
ഛായാഗ്രഹണം - ഇമ്മാനുവല്‍ ലുബെസ്‌കി (ബര്‍ഡ്മാന്‍ ഓര്‍ ദി അണ്‍എക്‌സ്‌പെക്റ്റഡ് വിര്‍ച്യൂ ഇഗ്നൊറന്‍സ്)
പ്രൊഡക്ഷന്‍ ഡിസൈന്‍ - ദ് ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍ (ആദം സ്‌റ്റോക്ഹൗസെന്‍, അന്ന പിന്നോക്ക്)
മികച്ച ചിത്രം (അനിമേറ്റഡ്) - ബിഗ് ഹീറോ 6 (ഡോണ്‍ ഹോള്‍, റോയ് കോണ്‍ലി, ക്രിസ് വില്യംസ്)
ഷോര്‍ട്ട് ഫിലിം (അനിമേറ്റഡ്) - ഫീസ്റ്റ് (പാട്രിക് ഓബ്‌സ്‌ബോണ്‍, ക്രിസ്റ്റീന റീഡ്)
വിഷ്വല്‍ ഇഫക്ട്‌സ് - ഇയാന്‍ ഹണ്ടര്‍, സ്‌കോട്ട് ഫിഷര്‍, പോള്‍ ഫ്രാങ്ക്úലിന്‍, ആന്‍ഡ്ര്യൂ ലോക്ക്ലി (ഇന്റര്‍സ്‌റ്റെല്ലാര്‍)
മികച്ച സഹനടി - പട്രീഷ്യ ആര്‍ക്യുറ്റെ (ബോയ്ഹുഡ്)
സൗണ്ട് മിക്‌സിങ് - ക്രെയ്ഗ് മാന്‍, ബെന്‍ വില്‍കിന്‍സ്, തോമസ് കര്‍ലെ (വിപ്ലാഷ്)
ഡോക്കുമെന്ററി ഷോര്‍ട്ട് സബ്ഡക്ട് - ക്രൈസിസ് ഹോട്ട്‌ലൈന്‍: വെറ്റെറന്‍സ് പ്രസ് 1 (എല്ലെന്‍ ഗൂസ്‌ബെര്‍ഗ് കെന്റ്, ഡേന പെറി)
മികച്ച ഷോര്‍ട്ട് ഫിലിം - ദ് ഫോണ്‍ കോള്‍ (മാറ്റ് കിര്‍ബി, ജയിംസ് ലൂക്കസ്)
വിദേശഭാഷ ചിത്രം - ഇഡ (പോളണ്ട് ചിത്രം)
മേക്കപ്, ഹെയര്‍സ്‌റ്റൈല്‍ - ഫ്രാന്‍സിസ് ഹാന്നന്‍, മാര്‍ക്ക് കൗലിയര്‍ (ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
മികച്ച വസ്ത്രാലങ്കാരം - മലീന കനനോറോ (ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
മികച്ച സഹനടന്‍ - ജെ.കെ.സിമ്മണ്‍സ് (വിപ്ലാഷ്)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha