ആരാധകർക്ക് ബക്രീദ് ആശംസകൾ നേർന്ന് ഷാരൂഖ് ഖാനും അബ്രാമും, വൈറലായി ചിത്രങ്ങൾ

ഈദ്-അൽ-അദ്ഹ അല്ലെങ്കിൽ ബക്രീദ് പ്രമാണിച്ച് ഷാരൂഖിന്റെ വസതിയായ മന്നത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകർക്ക് ഷാരൂഖ് ഖാൻ ബക്രീദ് ആശംസകൾ നേർന്നു. തങ്ങളുടെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിനെ ഒരു നോക്ക് കാണാൻ എത്തിയ ആരാധകർക്ക് നേരെ കൈ വീശി ചുംബിക്കുമ്പോൾ ഷാരൂഖിന്റെ ഇളയ മകൻ അബ്രാമും കൂടെ എത്തിയത് ആരാധകർക്ക് ഇരട്ടി ആവേശമായി.
ബക്രീദ് ദിവസമായ ജൂലൈ 10 നു പ്രതീക്ഷിച്ചത് പോലെ തന്നെ ഷാരൂഖിനെ കാണാൻ ആരാധകർ വൻതോതിൽ എത്തിയിരുന്നു. ബാന്ദ്രയിലെ തന്റെ മാളികയുടെ മതിലുകൾക്ക് പിന്നിൽ നിന്ന് അവരെ അഭിവാദ്യം ചെയ്യാൻ സൂപ്പർസ്റ്റാർ തീരുമാനിച്ചത് അവർക്ക് ഏറെ സന്തോഷം നൽകി . തടിച്ചുകൂടിയവർക്കായി, ദൂരെ നിന്ന് എങ്കിലും ഷാരൂഖിനെ ഒരു നോക്ക് കാണാൻ ജനം തിക്കി തിരക്കി. ഇത് സംബന്ധിച്ച വീഡിയോ ഇതിനകം തന്നെ വൈറലായി മാറി
മന്നത്ത് ആരാധകരെ അഭിവാദ്യം ചെയ്യാൻ ഷാരൂഖ് എത്തിയപ്പോൾ താരത്തിന്റെ ഇളയ മകൻ അബ്രാം കൂടെ ഉണ്ടായിരുന്നു. കാഷ്വൽ വെള്ള ടീ ഷർട്ടും നീല കാർഗോ പാന്റുമാണ് ബോളിവുഡ് താരം ധരിച്ചിരുന്നത്. ചുവന്ന ടീ ഷർട്ടും ഡെനിമും ധരിച്ച അബ്രാം മന്നത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തത് ആരാധകർക്ക് ഇരട്ടി മധുരമായി. . ആരാധകർക്ക് പിതാവ്-മകൻ ജോഡിയെ ഏറെ ഇഷ്ടമായതിനാൽ ഷാരൂഖിന്റെയും അബ്രാമിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha